Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ചപ്പാത്തിയും ചോറും ഒഴിവാക്കിയത് കൊണ്ട് കാര്യമുണ്ടോ?;ആരോഗ്യ വിദഗ്ധർ പറയുന്നത്

തടി കുറക്കാനുള്ള യാത്രയിൽ ആളുകൾ ആദ്യം ഒഴിവാക്കുന്നത് കാർബോഹൈഡ്രേറ്റാണ്. എന്നാൽ കാർബോഹൈഡ്രേറ്റുകൾ പൂർണമായും ഒഴിവാക്കുന്നത് ആരോഗ്യപ്രദമാണോ? അല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സന്തുലിതമായ ഡയറ്റിൽ കാർബോഹൈഡ്രേറ്റ്സിനും അതിന്റേതായ പ്രാധാന്യം ഉണ്ടെന്നും ഇവർ പറയുന്നു. വിശദമായി നോക്കാം

കാർബോഹൈഡ്രേറ്റുകൾ ഉപാപചയ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. നമ്മുടെ തലച്ചോറിനെ സംബന്ധിച്ചും ഊർജം നിലനിർത്താൻ കാർബോഹൈഡ്രേറ്റുകൾ ആവശ്യമാണ്. ന്യൂറോണുകൾക്ക് ആവശ്യമായ ഊർജം ലഭിക്കാനും കാർബാഹൈഡ്രേറ്റുകൾ പ്രധാനമാണ്. കാർബോഹൈഡ്രൈറ്റുകളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാനും ഇവ സഹായിക്കും. ചർമ്മം , കണ്ണ്, മാനസികാരോഗ്യം , കോശങ്ങളുടെ ആരോഗ്യം എന്നിവയ്ക്കെല്ലാം ആവശ്യമായ ബി ഗ്രൂപ്പ് വിറ്റാമിനുകൾക്കും ഇത് പ്രധാനമാണ്.

church2-

കാർബോഹൈഡ്രേറ്റ് ഒഴിവാക്കിയാൽ തടി കുറയുമോ?

അരി, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാർബോഹൈഡ്രേറ്റുകൾ ഉണ്ട്. ചോറ്, ചപ്പാത്തി തുടങ്ങിയവ കാർബോഹൈഡ്കേറ്റുകൾ ധാരാളം അടങ്ങിയ വിഭവങ്ങളാണ്. കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കിയാൽ തടി കുറയുമെന്ന ധാരണ പൊതുവേ ഉണ്ട്. എന്നാൽ അത് അനാരോഗ്യകരമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കാരണം കാർബോഹൈഡ്രേറ്റുകൾ കുറയുമ്പോൾ ശരീരത്തിലെത്തുന്ന കലോറി കുറയും. ഇത് ശരീരത്തിന് ക്ഷീണമാകും.

കാർബോ ഹൈഡ്രേറ്റുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണങ്ങൾ രണ്ട് ആഴ്ചയ്ക്കപ്പുറം പിന്തുടരുന്നാൽ അമിത വിശപ്പ്, മധുരത്തോടുള്ള ആസക്തി, ഇടക്കിടെ കഴിക്കണമെന്ന തോന്നൽ, ഊർജ്ജക്കുറവ് എന്നിവയെല്ലാം കാരണമാകും. അതുകൊണ്ട് തന്നെ കാർബ്സ് ഒഴിവാക്കുന്നവർ വളരെ പെട്ടെന്ന് തന്നെ വീണ്ടും കാർബ്സ് ഡയറ്റിൽ ഉൾപ്പെടുത്തും. ഇതോടെ കോർട്ടിസോൾ അളവ് താളെ തെറ്റുകയും ശരീരത്തിൽ കൊഴപ്പ് അടിയാൻ കാരണമാകുകയും ചെയ്യും. തുടർന്ന് തടി പൂർവ്വസ്ഥിതിയിൽ ആവുകയോ അല്ലെങ്കിൽ തടി കൂടുതലാകാൻ കാരണമാകുകയോ ചെയ്യും.

ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് എങ്ങനെ ഉൾപ്പെടുത്തണം

കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കിയാലും കലോറി കൂടുതലായാൽ തടി കൂടും. അതിനാൽ ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുന്നതിന് പകരം ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. ഗുണമേൻമയുള്ള കാർബോഹൈഡ്രേറ്റുകൾ ആരോഗ്യ ഗുണങ്ങൾ നൽകുകയും ശരീരത്തിന് പോഷകങ്ങൾ ധാരാളമായി ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങ് പോലുള്ള അന്നജം ഉള്ള പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. ഈ ഭക്ഷണങ്ങൾ നമുക്ക് കാർബോഹൈഡ്രേറ്റ് മാത്രമല്ല, മറ്റ് പോഷകങ്ങളും നൽകും. അതേസമയം മധുരമുള്ള ഭക്ഷണങ്ങളിലും പാനീയങ്ങളിലും കാണപ്പെടുന്ന ലളിതമായ കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാർബോഹൈഡ്രേറ്റുകൾ ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+