കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭാര്യയെ കുത്തിക്കൊന്നതിന് ദില്ലി മലയാളി അറസ്റില്
ദില്ലി: കുടുംബ വഴക്കിനിടയില് ഭാര്യയെ കുത്തികൊന്നതിന് ഒരു ദില്ലി മലയാളിയെ അറസ്റ്റ് ചെയ്തു. രാധാകൃഷ്ണന് നായര് (36) ആണ് അറസ്റ്റിലായത്. ഫോറിനേഴ്സ് റീജ്യണല് രജിസ്ട്രേഷന് ഓഫീസ് (എഫ് ആര് ആര് ഓ) എന്ന പോലീസ് സ്ഥാപനത്തിലെ ഹെഡ് കോണ്സ്റബളാണ് രാധാകൃഷ്ണന് നായര്.
സുനിത (30) യാണ് ദക്ഷിണ ദില്ലിയിലെ വീട്ടില് വെച്ച് ഭര്ത്താവിന്റെ കുത്തേറ്റു മരിച്ചതെന്ന് പോലീസ് പറഞ്ഞു. സുനിതയെ ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് ഉടനെയെത്തിച്ചെങ്കിലും മരിച്ചിരുന്നു.
സ്ഥിരമായി ഇവരുടെ വീട്ടില് കലഹമുണ്ടാകുമായിരുന്നു എന്ന് പറയപ്പെടുന്നു. ജൂണ് നാല് ചൊവാഴ്ച രാത്രിയുണ്ടായ കലഹത്തിലാണ് സുനിത കൊല്ലപ്പെട്ടത്.