കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വന്‍ കള്ളക്കടത്തു വേട്ട

  • By Staff
Google Oneindia Malayalam News

കൊച്ചി: അനധികൃതമായി ഇറക്കുമതി ചെയ്ത ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റംസ-് സെന്‍ട്രല്‍ എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു.

രാജ്യവ്യാപകമായി നടത്തിയെ റെയ്ഡില്‍ കേരളത്തില്‍ മാത്രം 20 കോടിയിലേറെ വിലമതിക്കുന്ന ഉപകരണങ്ങളാണ് കണ്ടെടുത്തത്.നവംബര്‍ 29 ബുധനാഴ്ചയും റെയ്ഡ് തുടരുകയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കു പുറമെ തുണിത്തരങ്ങളും കൗതുകവസ്തുക്കളും റെയ്ഡിനിടയില്‍ പിടിച്ചെടുത്തതായി കസ്റംസ് അധികൃതര്‍ കൊച്ചിയില്‍ അറിയിച്ചു.

ടെലിവിഷന്‍ സെറ്റുകള്‍, കളിപ്പാട്ടങ്ങള്‍, കാല്‍ക്കുലേറ്ററുകള്‍, ഡിജിറ്റല്‍ ഡയറികള്‍ തുടങ്ങിയവ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് വന്‍തോതില്‍ പിടിച്ചെടുത്തത്.

കൊച്ചിയില്‍ നിന്നു മാത്രം 1.75 കോടി വിലമതിക്കുന്ന ടെലിവിഷന്‍ സെറ്റുകള്‍ കസ്റംസ് കണ്ടെടുത്തു. നഗരഹൃദയത്തിലെ പ്രമുഖ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗോഡൗണുകളിലുമായിരുന്നു റെയ്ഡ്. ഷോപ്പുകള്‍ അടച്ചുപൂട്ടാനും വില്പനയ്ക്കു വെച്ചിരുന്ന സാധനങ്ങള്‍ മുഴുവന്‍ പിടിച്ചെടുക്കാനും ഉത്തരവായിട്ടുണ്ട്. ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളില്‍ നടത്തിയ റെയ്ഡില്‍ 15 ലക്ഷത്തിലേറെ വിലമതിക്കുന്ന ചൈനീസ് നിര്‍മ്മിത കളിപ്പാട്ടങ്ങളും കണ്ടെടുത്തു.

പ്രധാനപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്ത് പ്രവര്‍ത്തനയോഗ്യമല്ലെന്ന സാക്ഷ്യപത്രത്തോടെ ഇറക്കുമതി ചെയ്ത ടെലിവിഷന്‍ സെറ്റുകളാണ് വീണ്ടും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലൂടെ വിറ്റിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഗുണനിലവാരത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത ടെലിവിഷനെക്കാളും മുന്നില്‍ നില്ക്കുന്ന ചൈനീസ് ടെലിവിഷനുകള്‍ ഏറെ വിലകുറച്ചാണ് വിറ്റിരുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം ചൈനീസ് നിര്‍മ്മിത കളര്‍ ടെലിവിഷനുകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെട്ടിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

15 രൂപയ്ക്കും 50 രൂപയ്ക്കും ഇടയില്‍ വിലകാണിച്ച് ഇറക്കുമതി ചെയ്തിരുന്ന ചൈനീസ് കളിപ്പാട്ടങ്ങള്‍ 150 മുതല്‍ 500 വരെ വിലയിട്ടാണ് ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളില്‍ വിറ്റിരുന്നത്. കഴിഞ്ഞ നാലു മാസത്തിനിടയില്‍ പതിനഞ്ചോളം ലോഡാണ് കൊച്ചി തുറമുഖത്ത് ഈ മാതൃകയില്‍ ഇറക്കുമതി ചെയ്തിട്ടുള്ളത്. നികുതിയിനത്തില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം ഇവിടെ സംഭവിച്ചു എന്നാണ് വിലയിരുത്തല്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X