കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നിയമവാഴ്ച കൈയടക്കരുതെന്ന് ബിജെപി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ നിയമവാഴ്ച സ്വന്തം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് നരേന്ദ്രമോഡി, ജനറല്‍ സെക്രട്ടറി ജന കൃഷ്ണമൂര്‍ത്തി എന്നിവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണെന്നും കണ്ണൂരില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണമെന്നും അ്വര്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കള്‍. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയതാണ് നേതാക്കള്‍.

കണ്ണൂരിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാകില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിപിഎം ഭരിക്കുന്ന കേരളത്തിലും പശ്ചിമബംഗാളിലും മനുഷ്യജീവന് ഒരു വിലയും നല്‍കുന്നില്ല. നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. പൊലീസോ മിന്നല്‍ പടയോ ഇടപെട്ട് ക്രമസമാധാനം വീണ്ടെടുക്കണം. എന്നാല്‍ കണ്ണൂരില്‍ പട്ടാളത്തെ ഇറക്കണമെന്ന പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയുടെ നിര്‍ദേശം അസംബന്ധമാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കേരളത്തില്‍ കേന്ദ്രം ഇടപെടാന്‍ തങ്ങള്‍ ആവശ്യപ്പെടില്ലെന്ന് ജന കൃഷ്ണമൂര്‍ത്തി പറഞ്ഞു.

2001ല്‍ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ആലോചിച്ചു വരികയാണ്. കേരളത്തില്‍ ഒറ്റയ്ക്കു മത്സരിക്കണമോ ഏതെങ്കിലും പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്ന് മത്സരിക്കണമോ എന്നുള്ള കാര്യങ്ങളെല്ലാം ഫെബ്രുവരിയില്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളുമായി ഡിസംബര്‍ ആറ് ബുധനാഴ്ച കൊച്ചിയില്‍ ചര്‍ച്ച നടത്തിയെന്ന പ്രചാരണം ഇരുനേതാക്കളും നിഷേധിച്ചു.

കണ്ണൂരിലെ അക്രമസംഭവങ്ങളെക്കുറിച്ച് സിപിഎം നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ ഡിസംബര്‍ 12 ചൊവാഴ്ച എല്ലാ നിയോജകമണ്ഡലങ്ങളിലും സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ പറഞ്ഞു. 20, 21, 22 തീയതികളില്‍ സംസ്ഥാനമൊട്ടാകെ വാഹനപ്രചാരണ ജാഥയും നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X