കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ നാലുമണിക്കൂറില്‍ 30 ശതമാനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പോളിംഗ് ആദ്യത്തെ നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരളത്തില്‍ ഏകദേശം 30 ശതമാനം പേര്‍ വോട്ടുചെയ്തു. പോളിംഗ് പൊതുവെ ശാന്തമായി മുന്നേറുന്നു. രാവിലെ 11 മണി വരെയുള്ള കണക്കെടുത്തപ്പോള്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടുചെയ്തത്-40 ശതമാനം പേര്‍ . ഏറ്റവും കുറവ് എറണാകുളത്ത്- 20 ശതമാനം പേര്‍.

തിരുവനന്തപുരം, കോഴിക്കോട്, വയനാട് , മലപ്പുറം ജില്ലകളില്‍ രാവിലെ 11 വരെ 30 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. പാലക്കാട് 32 ശതമാനം പേരും കാസര്‍കോട് 29 ശതമാനം പേരും തൃശൂരില്‍ 25 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി.ഹോസ്ദുര്‍ഗ്ഗില്‍ ബൂത്തില്‍ കുഴപ്പം കാണിക്കാന്‍ ശ്രമിച്ച നാലു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റുചെയ്തു. കടത്തുരുത്തിയില്‍ വോട്ടുചെയ്യാന്‍ കാത്തുനിന്നിരുന്ന ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു.

ഇരുമുന്നണിയുടെയും നേതാക്കള്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. കെ. കരുണാകരന്‍ പൂങ്കുന്നം ഗവ.സ്കൂളിലും നായനാര്‍ നന്തന്‍കോട് ആനത്തറ എല്‍ പി സ്കൂളിലും ആന്റണി ജഗതി എല്‍ പി സ്കൂളിലും വോട്ടു ചെയ്തു.

എല്‍ ഡി എഫ് കണ്‍വീനര്‍ വി.എസ.് അച്യുതാന്ദന്‍ പുന്നപ്രയില്‍ വോട്ട് രേഖപ്പെടുത്തി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ വോട്ടു ചെയ്തു.

കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള തിരുവനന്തുപുരത്ത് കരകുളം യു പി സ്കൂളിലും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ തിരുവനന്തപുരത്തും വോട്ട് രെഖപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X