കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വൈദ്യുതി നിരക്ക് വര്ധന പ്രാബല്യത്തില്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്ധന ആഗസ്ത് 10 വെള്ളിയാഴ്ച മുതല് പ്രാബല്യത്തില് വന്നു.
ഗാര്ഹിക ഉപഭോക്താക്കള്ക്ക് പ്രതിമാസം കുറഞ്ഞത് ആറ് രൂപയാണ് ഇനി അധികം അടയ്ക്കേണ്ടി വരിക. നിരക്ക് വര്ധനവിലൂടെ വൈദ്യുതി ബോര്ഡിന് പ്രതിമാസം 50 കോടി രൂപ അധികവരുമാനം ഉണ്ടാകും.
നിരക്ക് വര്ധനവിനെതിരെ ഇടതുമുന്നണി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രകടങ്ങളും ധര്ണയും നടത്തി. സെക്രട്ടറിയേറ്റിന് മുന്നില് നടന്ന ധര്ണ മുന്നണി കണ്വീനര് പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. നിരക്ക് വര്ധനവിലൂടെ യുഡിഎഫ് ജനങ്ങളോട് തുറന്ന യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് പാലൊളി കുറ്റപ്പെടുത്തി. വര്ധനവ് സംസ്ഥാനത്തെ വ്യവസായ മേഖലയെ സ്തംഭിപ്പിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.