കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് നാട്ടില്‍ പാന്‍ മസാല നിരോധിച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ : പാന്‍ മസാല, പുകയില എന്നിവയുടെ വില്‍പന തമിഴ് നാട് സര്‍ക്കാര്‍ നിരോധിച്ചു. പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണ് ഈ നടപടി. നവമ്പര്‍ 19 തിങ്കളാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിരോധനം.

പുകയില, പാന്‍ മസാല എന്നിവയുടെ ഉപയോഗം വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി എസ് ശെമ്മലൈ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്തെ ജനങ്ങള്‍ നിരോധനത്തെ പിന്തുണക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. വായില്‍ കാന്‍സര്‍ ബാധിച്ചവരുടെ നിരക്ക് 1994 ല്‍ 10,000ന് 320 എന്ന തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 1967ല്‍ ഇത് 10,000 ന് വെറും 16 മാത്രമായിരുന്നു. 35 വയസ്സില്‍ താഴെയുള്ള 85% രോഗികളുടെയും രോഗകാരണം പാന്‍ മസാല, പുകയില, മുറുക്കാന്‍ എന്നിവയുടെ ഉപയോഗമാണ്.

സംസ്ഥാനത്തെ ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് റെയ്ഡ് നടത്താനുള്ള അനുമത്ി നല്‍കിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ ഇവയുടെ മൊത്തവ്യാപാരവും ചില്ലറവ്യാപാരവും തടയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X