കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തൊഴില്‍ നിയമങ്ങള്‍ മാറണം
കൊച്ചി: രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ കാലാനുസൃതമായി സമഗ്ര പുനരവലോകനത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര തൊഴില്‍ സഹമമന്ത്രി മുനിലാല്‍ പറഞ്ഞു.
കൊച്ചിയില്‍ മെയ് 21 ചൊവാഴ്ച തൊഴില്‍ സംഘടനകള്‍ സംഘടിപ്പിച്ച തൊഴില്‍ പരിഷ്കരണവും സാമൂഹ്യ സുരക്ഷാ നിയമവും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ളനല്ല ബന്ധമാണ് തൊഴില്‍ നിയമങ്ങള്‍ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സെമിനാറില്‍ സംസ്ഥാന തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ പങ്കെടുത്തു.