For Daily Alerts
മാറാട്: ക്രൈംബ്രാഞ്ചിന് വിമര്‍ശനം
കോഴിക്കോട്: മാറാട് കേസില്‍ കുറ്റപത്രത്തിനോടൊപ്പം മതിയായ രേഖകളും കോപ്പികളുമില്ലാത്തതിനാല്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ചു.
ആഗസ്ത് 14നകം രേഖകളും കോപ്പികളും ഹാജരാക്കിയില്ലെങ്കില്‍ കുറ്റപത്രം ക്രൈംബ്രാഞ്ചിനെ തിരികെയേല്‍പ്പിക്കുമെന്ന് കോടതി അറിയിച്ചു. കേസിലെ പ്രതികളുടെ റിമാന്റ് ആഗസ്ത് 14 വരെ നീട്ടി.
ആഗസ്ത് 11 തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന്റെ 25 കോപ്പികള്‍ മാത്രമാണ് ഹാജരാക്കിയത്. മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ശക്തമായ വിമര്‍ശമാണ് ക്രൈംബ്രാഞ്ചിന് കോടതിയില്‍ നിന്ന് നേരിടേണ്ടിവന്നത്.
കുറ്റപത്രം തിരികെയേല്പിക്കേണ്ട അവസ്ഥയുണ്ടായാല്‍ അതിന് ക്രൈംബ്രാഞ്ച് മാത്രമായിരിക്കും ഉത്തരവാദിയെന്ന് മജിസ്ട്രേറ്റ് പി. സെയ്തലവി പറഞ്ഞു.