കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികളെ വന്ധ്യംകരിച്ചത് അന്വേഷിയ്ക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടില്‍ ആദിവാസികളെ ആരോഗ്യവകുപ്പ് ക്യാമ്പുകളില്‍ വന്ധ്യംകരിച്ചത് അന്വേഷിയ്ക്കുമെന്ന് പട്ടികവര്‍ഗ വകുപ്പ് വ്യക്തമാക്കി.

പൊതുവേ അന്യം നിന്നുകൊണ്ടിരിയ്ക്കുന്ന സമൂഹ വിഭാഗങ്ങളില്‍ വന്ധ്യം കരണം നടത്താന്‍ പാടില്ലെന്നാണ് നരവംശ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത് മാത്രമല്ല വയനാട് സംഭവത്തിലെ പ്രശ്നം. കൂടുതല്‍ പേരെ വന്ധ്യംകരിച്ചെന്ന് അവകാശപ്പെടാനായി ആര്‍ത്തവം നിലച്ച സ്ത്രീകളെയും ബലമായി വന്ധ്യംകരിച്ചെന്നും പരാതിയുണ്ട്.

ഇപ്പോള്‍ തന്നെ രണ്ട് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുമാണ് ഇപ്പോള്‍ അന്വേഷണങ്ങള്‍ നടക്കുന്നത്.

ഒരാഴ്ചയ്ക്കകം അന്വേഷണത്തെക്കുറിച്ച് തീരുമാനമുണ്ടാവും. വയനാട്ടില്‍ ആദിവാസികളെ വന്ധ്യംകരിച്ചത് സംബന്ധിച്ച് ആരും ഇതുവരെ പരാതി ഒന്നും നല്‍കിയിട്ടില്ല. എങ്കിലും അന്വേഷണം നടത്താനാണ് തീരുമാനം.

ആദിവാസികളെ വന്ധ്യംകരിയ്ക്കുകയായിരുന്നില്ല വയനാട്ടില്‍ നടത്തിയ ക്യാമ്പിന്റെ ലക്ഷ്യമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ക്യാമ്പില്‍ വന്ധ്യംകരിച്ച1230 പേരില്‍ 1090 പേരും ആദിവാസികളായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X