Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനീഷ് കോടിയേരിയെ കാണാനില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പൊലീസിനെ മര്‍ദ്ദിച്ച കേസില്‍ കോടതി വാറണ്ട് നേരിടുന്ന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബീനീഷ് കോടിയേരിയെ കാണാനില്ലെന്നു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ്. സോമന്‍ പ്രതിയെ പിടിക്കാതെ കള്ള റിപ്പോര്‍ട്ട് ആവര്‍ത്തിച്ചാല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്കു മുന്നറിയിപ്പു നല്‍കി.

ബിനീഷിനെ കാണാനില്ലെന്നു പൊലീസ് റിപ്പോര്‍ട്ട് ചെയ്ത കാലയളവില്‍ ഇയാള്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി മറ്റൊരു കേസില്‍ ജാമ്യമെടുത്തതായി കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

വിദ്യാര്‍ത്ഥി സമരത്തോടനുബന്ധിച്ച് 2003ല്‍ നന്ദാവനം എആര്‍ ക്യാംപില്‍ നാലു പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പിച്ചു വിദ്യാര്‍ഥികളെ മോചിപ്പിച്ച കേസിലാണ് ബീനീഷിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

ഈ കേസില്‍ ബിനീഷ് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരായ രണ്ടുജാമ്യക്കാരില്‍ നിന്നു കോടതി പിഴ ഈടാക്കിയിരുന്നു. ഓരോ തവണയും പ്രതിയെ കാണാനില്ലെന്നാണു പൊലീസ് അറിയിച്ചിരുന്നത്.

ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോളും പ്രതി ഒളിവിലാണെന്ന് മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. എകെജി സെന്ററിലും എംഎല്‍എ ഹോസ്റലിലും തിരഞ്ഞെങ്കിലും കാണാനില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

കുറേ നാളായി കോടതിയെ നോക്കുകുത്തിയാക്കുകയാണെന്നും ഇനി ഈ കേസ് ഇത്തരത്തില്‍ നീട്ടിക്കൊണ്ടുപോകാന്‍ ഒക്കുകയില്ലെന്നും കോടതി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ മകന് ഒരു നിയമവും സാധാരണക്കാര്‍ക്ക് മറ്റൊരുനിയമവുമെന്നത് അനുവദിക്കാനാവില്ല.

പ്രതിയെ പിടിക്കാതെ കോടതിയില്‍ കള്ള റിപ്പോര്‍ട്ട് ആവര്‍ത്തിച്ചാല്‍ ഇനി സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ നടപിടിയുണ്ടാകും. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പ്പെടുത്താമെന്നു ഡിപിപി ശ്രീകുമാര്‍ കോടതിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+