കൊട്ടാരവളപ്പിലെ തെങ്ങുമോഷണം: പൊലീസ് കേസെടുത്തു
തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോവളം കൊട്ടാര വളപ്പില്‍ നിന്ന് തെങ്ങുകള്‍ പിഴുതുമാറ്റിയ കേസില്‍ കോവളം ലീലാ ഹോട്ടല്‍ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, ഹോര്‍ട്ടി കള്‍ച്ചര്‍ മാനേജര്‍ ജീവന്‍, കോണ്‍ട്രാക്ടര്‍ വേണു എന്നിവരുടെ പേരില്‍ മോഷണക്കുറ്റ ം ചുമത്തി പൊലീസ് കേസെടുത്തു.
കൊട്ടാര വളപ്പില്‍ നിന്ന് പിഴുതെടുത്ത് ഹോട്ടല്‍ പരിസരത്ത് സ്ഥാപിച്ചിരുന്ന എട്ട് തെങ്ങുകള്‍ പൊലീസിന്റെ മേല്‍നോട്ടത്തില്‍ പിഴുതെടുത്തു.
തെങ്ങുകള്‍ മോഷണം പോയെന്ന് ജില്ലാ കളക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് തെങ്ങുകള്‍ ഹോട്ടല്‍ വളപ്പില്‍ നിന്നും കണ്ടെടുത്തത്.
ജൂലൈ ഒന്നിന് പുലര്‍ച്ചെ ആറുമണിക്കാണ് അതീവരഹസ്യമായി കോവളത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന എട്ട് ഗൗളീഗാത്ര തെങ്ങുകള്‍ പിഴുതെടുത്ത് ലീലാഹോട്ടല്‍ പരിസരത്ത് സ്ഥാപിച്ചത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ കോവളം പൊലീസിന് കത്ത് നല്‍കുകയും പൊലീസ് മോഷണക്കുറ്റത്തിന് കേസെടുക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
തെങ്ങുകള്‍ കോടതിയില്‍ ഹാജരാക്കും. കോടതിയുടെ അനുമതിയോടെ തെങ്ങുകള്‍ എത്രയും പെട്ടന്ന് കൊട്ടാരവഴപ്പില്‍ പൂര്‍വ്വസ്ഥാനത്ത് നടുമെന്ന് വിഴിഞ്ഞം സിഐ പറഞ്ഞു.












Click it and Unblock the Notifications