ഝാര്‍ഖണ്ഡില്‍ ബാലവേല തുടരും?
ദില്ലി: വീടുകളിലും ഹോട്ടലുകളിലും കടകളിലും 14 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ട് ജോലിയെടുപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ ഈ നിരോധനം ഝാര്‍ഖണ്ഡില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്ന കാര്യം സംശയമാണ്.
വീടുകളിലും മറ്റും ജോലിയ്ക്കായി പത്ത് വയസ് മാത്രം പ്രായം വരുന്ന കുട്ടികളെ ഗ്രാമങ്ങളില്‍ നിന്നും കരാറുകാര്‍ വലിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കൊണ്ടുപോകുന്നത് ഝാര്‍ഖണ്ഡിലെ പതിവാണ്. 10നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാവുന്നതിന്റെ കഥയാണ് ഇവിടത്തെ ആദിവാസി ഗ്രാമങ്ങള്‍ക്കു പറയാനുള്ളത്.
പല കുട്ടികളെയും കുറിച്ച് പിന്നീട് വീട്ടുകാര്‍ കേള്‍ക്കാറില്ല. വീട്ടുകാര്‍ അറിഞ്ഞുകൊണ്ടും അല്ലാതെയും ഗ്രാമങ്ങളില്‍ നിന്ന് കുട്ടികള്‍ നഗരങ്ങളിലേക്കെത്തുന്നു.
പട്ടിണി മൂലം പല കുട്ടികളും ഗ്രാമം വിടുകയാണ് ചെയ്യുന്നത്. പട്ടണങ്ങളിലെ വീടുകളിലും ഹോട്ടകളിലും കടകളിലും വേല ചെയ്ത് അവര്‍ വിശപ്പടക്കാന്‍ ഗ്രാമം കണ്ടെത്തുന്നു. തിക്തമായ ഈ സാമൂഹികാവസ്ഥയ്ക്കിടയില്‍ ഝാര്‍ഖണ്ഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമം പ്രാബല്യത്തില്‍ വരുത്തുക എളുപ്പമായിരിക്കില്ല.












Click it and Unblock the Notifications