Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രിവിവാദം: മൂന്നു പേര്‍ അറസ്റില്‍

കൊച്ചി: ശബരിമല തന്ത്രിയെ ആക്രമിച്ച കേസില്‍ കൊച്ചി സിറ്റി പൊലീസ് മൂന്ന് പേരെ അറസ്റ് ചെയ്തു. ശോഭ ജോണ്‍, ഇവരുടെ ഡ്രൈവര്‍മാരായ വിജില്‍, അനില്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ് ചെയ്തത്.

ചൊവാഴ്ച രാത്രി എട്ടുമണിയോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. തന്ത്രിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങള്‍ എടുക്കുകയും ചെയ്തത് പണം തട്ടിയെടുക്കാന്‍ മാത്രമാണെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

തന്ത്രിയെ കുരുക്കിയതിനുപിന്നില്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നതായി ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചിലര്‍ തന്ത്രിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ അതു വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ല.

തന്ത്രിയുടെ ആഭരണങ്ങള്‍ വാങ്ങിയ സംഘം ഫ്ലാറ്റിനുള്ളില്‍ നിന്നെടുത്ത അശ്ലീല ചിത്രങ്ങള്‍ പുറംലോകത്തെ കാണിക്കാതിരിക്കാന്‍ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും പണം നല്‍കാനാവില്ലെന്ന് തന്ത്രി പറഞ്ഞതിനെത്തുടര്‍ന്ന് തുക അരക്കോടിയാക്കി കുറയ്ക്കുകയായിരുന്നു.

ശോഭയുടെ ഫ്ലാറ്റില്‍ സ്വമേധയാ പോയതാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ച് തന്നെ തട്ടക്കൊണ്ടുപോയതാണെന്ന രീതിയില്‍ കഥ ചമച്ചതാണ് കുറ്റവാളികള്‍ക്ക് ഒളിച്ചുകടക്കാന്‍ അവസരം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

യഥാര്‍ത്ഥ കാര്യം അറിയിച്ചിരുന്നെങ്കില്‍ പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സംഘത്തെ വലയിലാക്കാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രശ്നം പറഞ്ഞപ്പോള്‍ ചിലര്‍ ഉപദേശിച്ച കുരുട്ടുബുദ്ധിയാണ് പ്രശ്നം വഷളാക്കിയതെന്ന് തന്ത്രി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ശോഭാ ജോണുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ ഫ്ലാറ്റിലുണ്ടായിരുന്ന ശാന്ത പൊലീസിന് നല്‍കിയിട്ടുണ്ട്. ഇവര്‍ അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇടപാടുകാരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടുക ശോഭയുടെ സ്ഥിരം ഏര്‍പ്പാടാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. സംസ്ഥാനത്തെ ചില ഗുണ്ടാ സംഘങ്ങളുമായി അവര്‍ക്ക് ബന്ധമുള്ളതായും സൂചനയുണ്ട്.

കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+