കടലാക്രമണം: പുരനധിവാസ പദ്ധതി സര്‍ക്കാര്‍ പരിഗണനയില്‍
തിരുവനന്തപുരം: മഴക്കാലത്ത് കടലാക്രമണ ഭീഷണിയും വെള്ളപ്പൊക്കഭീഷണിയും നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനിയിലാണെന്ന് റവന്യൂ മന്ത്രി കെ. പി.രാജേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.
കെടുതികളുണ്ടാകുമ്പോള്‍ മാത്രം താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിയ്ക്കുന്ന പതിവുരീതിയില്‍ നിന്നുമാറി ഇത്തരം കെടുതികള്‍ക്ക് സാധ്യതയില്ലാത്ത പ്രദേശങ്ങളിലേയ്ക്ക് സ്ഥിരിമായി മാറ്റിപ്പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
തീരദേശങ്ങളില്‍ കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 50,000 വീടുകളെങ്കിലും ആവശ്യമാണെന്നാണ് കണക്കാക്കപ്പെട്ടിരക്കുന്നത്. അതുപോലെതന്നെ നദീതീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റാന്‍ 20,000വീടുകളെങ്കിലും വേണം.
പദ്ധതിയ്ക്ക് കേന്ദ്രസഹായം ലഭിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട സമഗ്രമായ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications