Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പോര്‍ട്സ് ലോട്ടറി: കാള്‍ ലൂയിസും പെലെയുമെത്തും

തിരുവന്തപുരം: സ്പോര്‍ട്സ് രംഗത്തെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സ്പോര്‍ട്സ് ലോട്ടറിയുടെ പ്രചാരണത്തിനായി ഒളിംപിക് താരം കാള്‍ ലൂയിസും ഫുട്ബോള്‍ ഇതിഹാസം പെലെയും കേരളത്തിലെത്തുമെന്ന് സ്പോര്‍ട്സ് മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.

അഞ്ച് ദിവസത്തെ പ്രചാരണപരിപാടികള്‍ക്കായി ഡിസംബര്‍ 18 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ കാള്‍ ലൂയിസ് സംസ്ഥാനത്തുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം ലൂയിസ് സന്ദര്‍ശനം നടത്തും.

പെലെയും കേരളത്തിലെത്തുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് സൗകര്യപ്രദമായ ദിവസങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരായ സുനില്‍ ഗവാസ്കര്‍, കപില്‍ ദേവ് , ടെന്നിസ് താരം സാനിയ മിര്‍സ, മുന്‍ കായിക താരം മില്‍ക സിംഗ് എന്നിവരെല്ലാം ടിക്കറ്റ് വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെത്തുമെന്ന് മന്ത്രി അറിയിച്ചു.

നവംബര്‍ 17നാണ് സംസ്ഥാനത്ത് സ്പോര്‍ട്സ് ലോട്ടറി ആരംഭിച്ചത്. രണ്ട് കോടി രൂപയാണ് സമ്മാനത്തുക. ജനവരി 26 വരെ ടിക്കറ്റ് വില്‍പ്പന നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലോട്ടറി വില്‍പ്പന നടത്തും. പ്രവാസി മലയാളികള്‍ ടിക്കറ്റ് വാങ്ങാന്‍ ആരംഭിച്ചിട്ടുണ്ട്. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വഴിയാണ് ടിക്കറ്റിന്റെ ഔദ്യോഗിക വില്‍പ്പന നടക്കുന്നത്.

പഞ്ചായത്തുതലത്തില്‍ തുടങ്ങി സ്പോര്‍ട്സ് രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ലോട്ടറി വില്‍പ്പനയിലൂടെ കിട്ടുന്ന തുക ഉപയോഗിക്കുക. ലോട്ടറി വില്‍പ്പനയിലൂടെ 100കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+