Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

തൊടുപുഴ : രാജകുമാരി വില്ലേജിലെ ഭൂമിയിടപാടില്‍ മന്ത്രി കുരുവിള പ്രതിയാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമി സമര്‍പ്പിച്ചു.

സര്‍ക്കാര്‍ ഭൂമി ബിനാമികളെ വച്ച് മക്കളുടെ പേരില്‍ ആധാരം കരസ്ഥമാക്കി വില്‍പന നടത്താന്‍ ശ്രമിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. രാജകുമാരി വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ആനയിറങ്കലിലെ വിവാദ ഭൂമി എന്നിവിടങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്.

  1. മുമ്പ് ആധരം ചെയ്യാത്ത ഭൂമിയാണ് മന്ത്രി കുരുവിളയുടെ മക്കളുടെ പേരില്‍ ഇപ്പോള്‍ ആധാരം ചെയ്യപ്പിട്ടിരിക്കുന്നത്. വില്‍ക്കാന്‍ ശ്രമിച്ചത് ഈ ഭൂമിയും സര്‍ക്കാര്‍ പുറമ്പോക്കും.
  2. തണ്ടപ്പേര് രജിസ്റ്റര്‍ തിരുത്തി.
  3. റീസര്‍വേ റെക്കോര്‍ഡ് തിരുത്തി.
  4. റീസര്‍വേ റിക്കോര്‍ഡിലും തണ്ടപ്പേര് രജിസ്റ്ററിലും പുതുതായി പേരുകള്‍ എഴുതി ചേര്‍ത്തു.
  5. തണ്ടപ്പേര് രജിസ്റ്ററിലും റീസര്‍വേ രജിസ്റ്ററിലും ഇവരുടെ പേരുകള്‍ എഴുതി ചേര്‍ത്തു.
  6. സ്ഥലം വിറ്റവരുടെ പേരും വിലാസവും പൂര്‍ണമായും തെറ്റ്. ഇവര്‍ കുരുവിളയുടെ ബിനാമികള്‍.
  7. സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയതും വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കിയതും ഭരണസ്വാധീനവും മന്ത്രിപദവിയും ദുരുപയോഗപ്പെടുത്തി.
  8. ആധാരം നടത്തിയത് യഥാര്‍ത്ഥ വില കുറച്ച്.
  9. സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മന്ത്രിസ്ഥാനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി.
  10. കളക്ടറുടെ ഉത്തരവ് ലംഘിച്ച് പോക്കുവരവ് ചെയ്യിക്കാന്‍ ബലപ്രയോഗവും ഭീഷണിയും. സര്‍വേ ജീവനക്കാരെ അവിഹിതമായി സ്വാധീനിച്ച് രേഖകള്‍ ബലം പ്രയോഗിച്ച് കൈക്കലാക്കി തിരുത്തി.
  11. ആധാനം നടത്തിയത് ബിനാമികളായതിനാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷിക്കണം.
  12. പഴയ സര്‍വേ നമ്പര്‍ ഉപയോഗിച്ചാണ് ആധാരം നടത്തിയത്.
  13. രേഖകളില്‍ തിരുത്താന്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയതായി വില്ലേജ് ഓഫീസര്‍ രേഖാമൂലം പരാതി നല്‍കി. രാജു നാരായണ സ്വാമി അക്കമിട്ട് നിരത്തിയിരിക്കുന്ന ഈ കുറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഇടതുമുന്നണിക്കോ മുഖ്യമന്ത്രിക്കോ കഴിയുകയില്ല. കുരുവിളയുടെ മന്ത്രിസ്ഥാനം തെറിപ്പിക്കുന്നതാണ് ഈ അന്വേഷണറിപ്പോര്‍ട്ട്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+