Get Updates
Get notified of breaking news, exclusive insights, and must-see stories!

തടാകമധ്യത്ത് ജയറാമും സദയും......

Jayaram and Sada in Novelതിരുവനന്തപുരം : കൂരിരുട്ടില്‍ ആഴമേറിയ തടാകത്തിന്റെ നടുവില്‍ സഞ്ചരിച്ച ബോട്ട് പ്രവര്‍ത്തനം നിലച്ച് നിശ്ചലമായാല്‍ എന്തു ചെയ്യും? പേടിക്കും. കിടുകിടാ വിറയ്ക്കും. മരണത്തിലാണ് ബോട്ട് നിശ്ചലമായി നില്‍ക്കുന്നത് എന്നറിയുമ്പോള്‍ ഉളളു കിടുങ്ങും.

അത്തരമൊരവസ്ഥയിലാണ് നടന്‍ ജയറാമും നടി സദയും കഴിഞ്ഞ ദിവസം അകപ്പെട്ടത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന നോവല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂവാര്‍ തടാകത്തില്‍ നടക്കവെയാണ് സംഭവം.

ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ മടങ്ങിയ താരസംഘത്തിന്റെ ബോട്ട് തടാകത്തിനു മധ്യത്തിലെത്തിയപ്പോള്‍ പ്രവര്‍ത്തനം നിലച്ച് നിശ്ചലമായി. വെളളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. കുറ്റിരുട്ടില്‍ സഹായിക്കാന്‍ ആരുമില്ലാതെ സംഘം അരമണിക്കൂറോളം തടാകമധ്യത്ത് കുടുങ്ങി.

പിന്നീട് മറ്റൊരു ബോട്ട് വരുത്തി കേടായ ബോട്ടിനെ കെട്ടിവലിച്ച് കൊണ്ടുപോവുകയായിരുന്നു. കരയിലെത്തിയപ്പോഴാണ് ജയറാമും സദയുമടക്കമുളളവര്‍ക്ക് ബോധം വീണത്.

പൂവാറിലെ എസ്റ്റോറിയ റിസോര്‍ട്ട് വകയാണ് ബോട്ട്. യാത്രയ്ക്കിടയില്‍ ബോട്ട് നിശ്ചലമായതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഈസ്റ്റ് കോസ്റ്റ് ആഭ്യന്തരവകുപ്പിനും ജലവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+