Get Updates
Get notified of breaking news, exclusive insights, and must-see stories!

കേംബ്രിഡ്‌ജ്‌ വിദ്യാര്‍ത്ഥിനികള്‍ ശരീരവില്‍പ്പനയും നഗ്നനൃത്തവും നടത്തുന്നു

Cambridge Universityലണ്ടന്‍: ഇംഗ്ലണ്ടിലെ ലോകപ്രശസ്‌ത സര്‍വ്വകലാശാലയായ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയില്‍ ഒട്ടേറെ വിദ്യാര്‍ത്ഥിനികള്‍ ഫീസിനുള്ള തുക കണ്ടെത്താനായി ശരീര വില്‍പ്പനയ്‌ക്കും നഗ്നനൃത്തത്തിനും തയ്യാറാവുന്നതായി റിപ്പോര്‍ട്ട്‌.

ചെലവേറിയ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ ചെയ്യുന്നവരില്‍ കൂടുതല്‍പ്പേരും വേശ്യാവൃത്തിയിലൂടെയും നഗ്നനൃത്ത പരിപാടിയിലൂടെയുമാണത്രേ പണം കണ്ടെത്തുന്നത്‌. ഏജന്‍സികള്‍ വഴിയാണത്രേ വിദ്യാര്‍ത്ഥികള്‍ ഇതിനുള്ള ആവശ്യക്കാരെ കണ്ടെത്തുന്നത്‌.

ഏതാണ്ട്‌ 4590തോളം വിദ്യാര്‍ത്ഥിനികളാണത്രേ ഒരു ഏജന്‍സിയില്‍ ഉണ്ടാവുക. സര്‍വ്വകലാശാലയിവെ വാര്‍ഷിക ഫീസായ 3070 പൗണ്ട്‌(246,149.00 രൂപ)കണ്ടെത്താനും മോഹിപ്പിക്കുന്ന ജീവിത സൗകര്യങ്ങള്‍ സ്വന്തമാക്കാനും വേണ്ടിയാണത്രേ ഇവിടത്തെ പെണ്‍കുട്ടികള്‍ എന്തിനും തയ്യാറാവുന്നത്‌.

പഠനത്തിന്റെ ആദ്യവര്‍ഷംതന്നെ ഇത്തരത്തില്‍ മണിക്കൂറിന്‌ 50 പൗണ്ട്‌(4,010.38 രൂപ) ഈടാക്കിയ പെണ്‍കുട്ടികളും കാംപസിലുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേയൊരു പ്രാവശ്യം ഇത്തരത്തിലൊരു കാര്യം ചെയ്‌തുകഴിഞ്ഞാല്‍ ആ അനുഭവം നിങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടിരിയ്‌ക്കും. നിങ്ങള്‍ക്ക്‌ എത്ര വേഗതയുണ്ടോ അത്രവേഗത്തില്‍ പണവുമുണ്ടാക്കാം. ഒരു രാത്രി ഒന്നുമുതല്‍ ഏഴുപേര്‍ക്കൊപ്പം വരെ ഞാന്‍ ചെലവഴിച്ചിട്ടുണ്ട്‌- ഒരു വിദ്യാര്‍ത്ഥിനി പറയുന്നു.

ഒരുതവണ നഗ്നനൃത്തമാടുന്നതിലൂടെ താന്‍ 100 പൗണ്ട്‌ (8,020.03 രൂപ) വരെ സമ്പാദിച്ചിട്ടുണ്ടെന്ന്‌ മറ്റൊരു വിദ്യാര്‍ത്ഥിനി വ്യക്തമാക്കുന്നു. ആദ്യവര്‍ഷത്തില്‍ത്തന്നെ അമ്പതിലേറെ പുരുഷന്മാര്‍ക്കൊപ്പം കിടക്കറ പങ്കിട്ടിട്ടുണ്ടെന്നും ആഴ്‌ചയില്‍ 1000 പൗണ്ട്‌(80,199.22 രൂപ) വരെ സമ്പാദിയ്‌ക്കുന്നുണ്ടെന്നുമാണ്‌ മറ്റൊരു പെണ്‍കുട്ടി പറഞ്ഞത്‌.

ഇത്തരത്തിലൊന്നും ചെയ്യണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചതല്ല. പക്ഷേ അങ്ങനെയൊക്കെ സംഭവിച്ചു. നമ്മളെ അറിയുന്നവര്‍ക്കുമുന്നില്‍ നഗ്നനൃത്തം നടത്തുകയെന്നതില്‍ ആദ്യമൊക്കെ ഭയമായിരുന്നു. പക്ഷേ എല്ലാവരും ഇതൊക്കെത്തന്നെയാണ്‌ ചെയ്യുന്നത്‌ പിന്നെ ഞാനെന്തിന്‌ മടിയ്‌ക്കണം മറ്റൊരു വിദ്യാര്‍ത്ഥിനി സ്വന്തം പ്രവൃത്തിയെ ന്യായീകരിയ്‌ക്കുന്നു.
മണിക്കൂറിന് ഈടാക്കുന്ന 120 പൗണ്ടില്‍ 50 പൗണ്ട് വിദ്യാര്‍ത്ഥിനിക്കും 50 ഏജന്‍സിക്കും ബാക്കി 20 ഡ്രൈവര്‍ക്കും, ഇങ്ങനെയാണ് തുക വീതിക്കുന്നത്. പതിനെട്ട് മുതല്‍ 80 വയസുവരെയുള്ള ആളുകള്‍ തങ്ങളെ സമീപിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. നഗ്നനൃത്തത്തിന് മണിക്കൂറിന് 120 പൌണ്ട് വരെയാണ് നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+