Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃത്വത്തോട്‌ വിയോജിപ്പ്‌, സിറിയക്‌ ജോണ്‍ എന്‍സിപി വിട്ടു

കോഴിക്കോട്‌: പി.സിറിയക്‌ ജോണ്‍ എന്‍സിപിയുടെ പ്രവര്‍ത്തക സമിതി അംഗത്വവും പ്രാഥമികാംഗത്വവും രാജിവെച്ചു. പാര്‍ട്ടി ദേശീയ പ്രസിഡന്റ്‌ ശരത്‌ പവാറിനും സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരനും രാജിക്കത്ത്‌ ഫാക്‌സ്‌ ചെയ്‌തതായി സിറിയക്‌ ജോണ്‍ വെള്ളിയാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശരത്‌ പവാറിനും കെ. മുരളീധരനും എതിരെ സിറിയക്‌ ശക്തമായ വിമര്‍ശനങ്ങളാണ്‌ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്‌. എന്‍സിപി പ്രവര്‍ത്തക സമിതിയംഗമായ കരുണാകരന്‍ താന്‍ എന്‍സിപിക്കാരനല്ലെന്നും കോണ്‍ഗ്രസ്സുകാരനാണെന്നും കോണ്‍ഗ്രസായി മരിയ്‌ക്കണമെന്നും പരസ്യമായി പ്രസ്‌താവിച്ചു.

എന്‍സിപി ഉന്നതാധികാര സമതിയംഗമായ ഒരു നേതാവ്‌ പാര്‍ട്ടിയെ പരസ്യമായി ഇത്രവിലകുറച്ചുകാണിച്ചിട്ടും അച്ചടക്കനടപടിയ്‌ക്കു തയ്യാറാകാത്ത ശരത്‌ പവാറിന്റെ നിലാപടിനോട്‌ യോജിക്കാന്‍ കഴിയില്ല- സിറിയക്‌ പറഞ്ഞു.

കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചുപോയി വീണ്ടും മടങ്ങിവന്നാലും എന്‍സിപിയുടെ വാതില്‍ തുറന്നിടുമെന്ന മുരളിയുടെ പ്രസ്‌താവനയെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്‌. ആര്‍ക്കും എപ്പോള്‍വേണമെങ്കിലും കയറിവരുകയും ഇറങ്ങിപ്പോവുകയും ചെയ്യാനുള്ള ഒന്നാണോ എന്‍സിപി?

വളരെ ലജ്ജാകരമായ സ്ഥിതിവിശേഷങ്ങളാണ്‌ എന്‍സിപിയില്‍ നിലനില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ല- അദ്ദേഹം വിശദീകരിച്ചു.

മാത്രമല്ല കരുണാകരനെ വിടുകയും തിരിച്ചെടുക്കുകയും ചെയ്യുമെന്ന്‌ പ്രസ്‌താവിയ്‌ക്കാന്‍ എന്‍സിപി മുരളിയുടെ കുടുംബസ്വത്തോ തറവാടോ ആണോയെന്നും സിറിയക്‌ ചോദിച്ചു.

കരുണാകരനെതിരെ ദേശീയ നേതൃത്വം നടപടിയ്‌ക്കു തയ്യാറാകുമായിരുന്നെങ്കില്‍ തന്റെ രാജിയുണ്ടാകുമായിരുന്നില്ലെന്നും എന്‍സിപി വിടാന്‍ തീരുമാനിച്ചശേഷം കോണ്‍ഗ്രസ്‌ നേതാക്കള്‍ മുതല്‍ മദനിയുടെ പാര്‍ട്ടിയിലെ നേതാക്കന്മാര്‍വരെ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സിറിയക്‌ പറഞ്ഞു.













Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+