Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്ത്രണ്ടുവര്‍ഷം നീണ്ട ലൈംഗിക പീഡനകഥകളുമായി യുവതി

തിരുവനന്തപുരം: പന്ത്രണ്ട്‌ വര്‍ഷമായി അനുഭവിച്ചുവരുന്ന ലൈംഗിക പീഡന കഥയുമായി യുവതി കോടതിയില്‍. കിളിമാനൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ്‌ പത്തുവയസ്സുമുതല്‍ പതിനെട്ടുവയസ്സുവരെ താനനുഭവിച്ച പീഡനങ്ങളുടെ തെളിവുകളുമായി കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്‌.

സെക്‌സ്‌ റാക്കറ്റുമായി ബന്ധപ്പെട്ടവരാണ്‌ തന്നെ പീഡിപ്പിച്ചതെന്നാണ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എസ്‌. ഗോപാലകൃഷ്‌ണന്‍ മുമ്പാകെ യുവതി മൊഴി നല്‍കിയിരിക്കുന്നത്‌. ഇവര്‍ നല്‍കിയ മൊഴി പ്രകാരം 1995ല്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ ആദ്യമായി ലൈംഗിക പീഡനത്തിന്‌ ഇരയായത്‌. അന്ന്‌ സിആര്‍പിഎഫ്‌ ക്വാട്ടേഴ്‌സില്‍ കൊണ്ടുപോയാണ്‌ പീഡിപ്പിച്ചത്‌.

പിന്നീട്‌ തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കൊണ്ടുപോയി പീഡനം തുടര്‍ന്നു. ഗള്‍ഫിലും നഗരത്തിലെ മുന്തിയ ഹോട്ടലുകളിലുമെല്ലാമായി പീഡന പരമ്പര പുരോഗമിച്ചു. തന്നെ പീഡിപ്പിച്ച 26 പേരുടെ പേരും മറ്റുവിവരങ്ങളും യുവതിയ കോടതിയെ അറിയിച്ചിട്ടുണ്ട്‌. സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച്‌ മാതാപിതാക്കളും ഇതിന്‌ കൂട്ടുനില്‍ക്കുകയായിരുന്നുവത്രേ.

തന്നോടൊപ്പം പീഡിപ്പിക്കപ്പെട്ട മറ്റു പെണ്‍കുട്ടികളെക്കുറിച്ചും യുവതി വിവരം നല്‍കിയിട്ടുണ്ട്‌. സിആര്‍പിഎഫ്‌ ക്യാമ്പിലെ ഗേറ്റിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌ത്രീകളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പരിശോധിയ്‌ക്കാറുണ്ടായിരുന്നില്ലത്രേ. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്‌ ഗുരുതരനിലയിലായ ഇവരെ ഒരിക്കല്‍ മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടറോട്‌ കാര്യങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും സഹായിക്കാന്‍ തയ്യാറായില്ല.

ജനറല്‍ ആശുപത്രിയിലും പലതവണ ചികിത്സയ്‌ക്ക്‌ വിധേയയായിട്ടുണ്ട്‌. അവിടെ കിളിമാനൂര്‍ സ്വദേശിയായ ഒരു ഡോക്ടറാണ്‌ പലപ്പോഴും ചികിത്സിച്ചത്‌. അയാളോടും സംഭവങ്ങള്‍ പറഞ്ഞു. പക്ഷേ സഹായമൊന്നു ലഭിച്ചില്ല. പിന്നീട്‌ 2005 നവംബര്‍ നാലിന്‌ സെക്‌സ്‌്‌ റാക്കറ്റില്‍പ്പെട്ട ബന്ധു കൂടിയായ ആള്‍ എന്റെ വിവാഹം ശരിയാക്കി.

വിവാഹശേഷവും ഈ സംഘം രണ്ടു പ്രാവശ്യം പീഡിപ്പിച്ചു. പലപ്പോഴും എനിയ്‌ക്ക്‌ നേരെ ഭീഷണികളുണ്ടായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സഹായിച്ചതിനെത്തുടര്‍ന്നാണ്‌ കോടതിയില്‍ എത്തിയത്‌- യുവതിയുടെ മൊഴിയില്‍ പറയുന്നു. മൊഴി രേഖപ്പെടുത്തിയശേഷം കേസ്‌ തുടര്‍ നടപടികള്‍ക്കായി നവംബര്‍ 24ലേയ്‌ക്ക്‌ മാറ്റിയിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+