കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍എസ്‌എസ്‌ കോളെജുകളില്‍ തിരഞ്ഞെടുപ്പ്‌ പാര്‍ലമെന്ററി രീതിയിലാവാം'

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത്‌ കേരള, കാലിക്കറ്റ്‌ സര്‍വ്വകലാശാലകളുടെ കീഴിലുളള എന്‍എസ്‌എസ്‌ കോളെജുകളില്‍ പാര്‍ലമെന്ററിറീതിയില്‍ തിരഞ്ഞെടുപ്പു നടത്തുന്നതാണ്‌ അഭികാമ്യമെന്ന്‌ ഹൈക്കോടതി.

ക്യാംപസുകളില്‍ അച്ചടക്കം പാലിക്കാന്‍ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ്‌ രീതികൊണ്ട്‌ സാധിക്കുമെന്ന്‌ കോളജ്‌ പ്രിന്‍സിപ്പല്‍മാര്‍ കരുതിയാല്‍ അതിനെ എതിര്‍ക്കേണ്ടകാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ നേരിട്ടു യൂണിയന്‍ നേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തിരഞ്ഞെടുപ്പ്‌ നടത്തണമെന്ന സര്‍വ്വകലാശാലകളുടെ വിജ്ഞാപനം ചോദ്യം ചെയ്‌ത്‌ എന്‍എസ്‌എസ്‌ എജ്യുക്കേഷന്‍ സെക്രട്ടറി പ്രസന്നകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്‌.

കാലിക്കറ്റില്‍ ആറും, കേരളയില്‍ ഒന്‍പതും കോളെജുകളാണ്‌ എന്‍എസ്‌എസിനുള്ളത്‌. ഈ കോളജുകളില്‍ മാത്രമായി പാര്‍ലമെന്ററി സമ്പ്രദായം ഏര്‍പ്പെുടത്താന്‍ ബുദ്ധിമുട്ടാണെന്ന്‌ രണ്ടുസര്‍വ്വകലാശാലകളും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ചില കോളെജുകളില്‍ ഇപ്പോള്‍ത്തന്നെ ഈ സമ്പ്രദായമാണ്‌ പിന്‍തുടരുന്നതെന്ന്‌ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയതില്‍ കോടതി സംതൃപ്‌തി രേഖപ്പെടുത്തി.

ഇരു സര്‍വ്വകലാശാലകളും ചെറുതല്ലാത്ത സാഹചര്യത്തില്‍ ഇവിടെയും പാര്‍ലമെന്ററി സമ്പ്രദായം അവലംബിക്കാവുന്നതാണ്‌. കാമ്പസിനുള്ളിലെ സംഘര്‍ഷം ഒഴിവാക്കാന്‍ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ക്ലാസുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത്‌ യൂണിവേഴ്‌സിറ്റി യൂണിയന്‍ നിര്‍ണ്ണയിക്കാനാണ്‌ ലിംങ്‌ദോ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌. ഇക്കാര്യം സുപ്രിം കോടതി അംഗീകരിച്ചിട്ടുമുണ്ട്‌.

വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളെ വളര്‍ത്തുന്ന സമ്പ്രദായം വിദ്യാഭ്യാസരംഗത്തെ പ്രതികൂലമായി ബാധിക്കും സര്‍വ്വകലാശാലാ തിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക്‌ ചെയ്യുകയാണ്‌ കോടതി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ കാമ്പസുകളില്‍ കൊല്ലുംകൊലയും ദൈനംദിനസംഭവങ്ങളാകുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X