ജല്ലിക്കെട്ട് വിധിക്കെതിരെ വൈകോ
ചെന്നൈ : കാളപ്പോര് നിരോധിച്ച സുപ്രിം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് എംഡിഎംകെ നേതാവ് വൈകോ.
നാലായിരം വര്‍ഷം പഴക്കമുളള ദ്രാവിഡ സംസ്ക്കാരത്തിന്റെ പാരമ്പര്യമാണ് ജല്ലിക്കെട്ട് മത്സരങ്ങള്‍. ഹാരപ്പ മോഹഞ്ചൊദാരോ കാലത്തോളം ജല്ലിക്കെട്ടിന് പഴക്കമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രിം കോടതി വിധി മറികടക്കാന്‍ നടപടിയെടുക്കണമെന്ന് വൈകോ ആവശ്യപ്പെട്ടു.
ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതി ഈ മത്സരം നിരോധിച്ചത്. എന്നാല്‍ സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍ തെറ്റാണെന്നാണ് വൈകോയുടെ വാദം.
സ്പെയിനിലെ കാളപ്പോരില്‍ കാളകളെ ആയുധങ്ങള്‍ കൊണ്ടാണ് നേരിടുന്നതെന്നും ജെല്ലിക്കെട്ടില്‍ വെറും കൈയോടെയാണ് പോരിനിറങ്ങുന്നതെന്നുമാണ് വൈകോയുടെ വാദം.
ഇത്തരം മത്സരങ്ങളിലിറങ്ങുന്നവര്‍ക്ക് ചില്ലറ പരിക്കൊക്കെ പറ്റുന്നത് സ്വാഭാവികമാണെന്നും അതിന്റെ പേരില്‍ മത്സരം നിരോധിക്കരുതെന്നും ദ്രാവിഡ നേതാവ് വാദിക്കുന്നു.
പാശ്ചാത്യ സംസ്ക്കാരം തമിഴ് പാരമ്പര്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തമിഴന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന ജല്ലിക്കെട്ട് പോലുളള മത്സരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വൈകോ വാദിക്കുന്നു.












Click it and Unblock the Notifications