അന്ന് വാര്‍ത്ത നിഷേധിച്ചതെന്തിന്?
ബാഗ്ലൂരിലെ സ്ഥലം വില്‍ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നുവെന്ന വിവരം കാമത്ത് വെളിപ്പെടുത്തുന്നു. കൊച്ചിയിലെ സ്ഥലം വില്‍ക്കാന്‍ 2005ല്‍ പരസ്യം നല്‍കിയതിനെക്കുറിച്ചോ 2006ല്‍ സ്ഥലം തങ്ങള്‍ വാങ്ങിയെന്ന എച്ച്ഡിഐഎല്ലിന്റെ പ്രസ്താവനയെക്കുറിച്ചോ ഒരു കാര്യവും എച്ച്എംടി മേധാവി ഈ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നില്ല.
പരസ്യമായ ലേലത്തിലാണ് കൊച്ചിയിലെ സ്ഥലം എച്ച്ഡിഐഎല്‍ വാങ്ങിയതെന്നാണ് ഇപ്പോള്‍ ഇരുകൂട്ടരും പറയുന്നത്. പിന്നെന്തിന് ഇതേ സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടപ്പോഴൊക്കെ എച്ച്എംടി നിഷേധവുമായി രംഗത്തിറങ്ങി എന്ന ചോദ്യം പ്രസക്തവും മറുപടി കിട്ടേണ്ടതുമാണ്.
ഇന്ത്യയിലെ പ്രമുഖമായ ബിസിനസ് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നാണ്, സിഎന്‍എന്‍ ഐബിഎന്‍ വെബ്‍സൈറ്റിന്റെ വാര്‍ത്തയില്‍ നിന്നും മനസിലാകുന്നത്. സിഎന്‍എന്‍ പോലുളള ഒരു മാധ്യമത്തിന്റെ കണ്ണില്‍ നിന്നും മുംബെയിലെ എച്ച്ഡിഐഎല്‍ പോലൊരു കമ്പനിക്ക് കൊച്ചിയില്‍ നടന്ന പരസ്യലേല വാര്‍ത്ത മറച്ചു വെയ്ക്കാനാവില്ല. നടന്നത് പരസ്യലേലമാണെങ്കില്‍!
രസകരമായ വസ്തത, കൊച്ചി ഭൂമി കച്ചവടത്തിന്റെ പരസ്യം എച്ച്എംടിയുടെ വെബ്‍സൈറ്റില്‍ ഇപ്പോഴുമുണ്ടെന്നതാണ്. (പരസ്യം ഇവിടെ ). 2005 ഒക്ടോബര്‍ 29ന് എക്കണോമിക് ടൈംസിന്റെ മുംബെ എഡിഷന്റെ പേജ് 16ല്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിലെ വിവരങ്ങള്‍ തന്നെയാണ് ഇതിലും ഉളളത്. യഥാര്‍ത്ഥത്തില്‍ 100 ഏക്കറും വില്‍ക്കാനുണ്ടെന്നാണ് വെബ്‍സൈറ്റിലെ പരസ്യം സൂചിപ്പിക്കുന്നത്.
മറ്റൊരു 42 സെന്റിലെ കെട്ടിടത്തിന്റെ കാര്യം കൂടി ഈ പരസ്യത്തില്‍ പറയുന്നുണ്ട്. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് കിന്‍ഫ്രയോട് ചേര്‍ന്ന സ്ഥലവും കെട്ടിടങ്ങളും എച്ച്എംടി സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റിരുന്നു. ഈ സ്ഥലമാണോ പരസ്യത്തില്‍ പറയുന്നതെന്ന കാര്യം വ്യക്തമല്ല. 2001 ജൂലായ് മാസത്തില്‍ 38 ലക്ഷം രൂപയ്ക്കാണ് നന്ദനന്‍, ജോര്‍ജ് എന്നിവര്‍ക്ക് എച്ച്എംടിയുടെ ഭൂമി വിറ്റത്. അന്ന് എ കെ ആന്റണിയായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് അവയുടെ അധികമുളള ഭൂമി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുത്തത്. 2005ല്‍ കൊച്ചി പ്രദേശത്ത് സ്ഥലത്തിന് ലഭിക്കാവുന്നതില്‍ മെച്ചപ്പെട്ട വിലയ്ക്കാണ് ഈ കച്ചവടവും നടന്നിരിക്കുന്നത്.
91 കോടിയ്ക്കാണ് ഭൂമി വിറ്റത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 13 കോടി രൂപയും രജിസ്ട്രേഷന്‍ ചാര്‍ജായി 1.3 കോടി രൂപയും അടച്ചിട്ടുമുണ്ട്. പിന്നെയുമെന്തിന് ഈ ഇടപാട് രഹസ്യമായി സൂക്ഷിക്കാന്‍ എച്ച്എംടി തയ്യാറായി എന്ന ചോദ്യം പ്രസക്തമാണ്. സിപിഎമ്മിലെ ഗ്രൂപ്പ് പക തീര്‍ക്കാന്‍ ഇരകളെ തേടിയിറങ്ങുന്നവരും ഇക്കാര്യമാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കേണ്ടത്.
മുന്‍പേജില്‍













Click it and Unblock the Notifications