ഗാംഗൂലിയ്ക്ക് ഇക്കുറിയും സെഞ്ച്വറിയില്ല
കാണ്‍പൂര്‍ : തുടര്‍ച്ചായ രണ്ടാം തവണയും ഗാംഗൂലിയുടെ ഇന്നിംഗ്സ് സെഞ്ച്വറിയിലെത്തിയില്ല. തകര്‍ന്ന ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ മുന്‍ക്യാപ്റ്റന്റെ ഇന്നിംഗ്സ് 87 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 23 റണ്‍സ് ലീഡുണ്ട്.
സ്പിന്നിന് അനുകൂലമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ തളയ്ക്കാമെന്ന സ്വപ്നം തുടക്കത്തില്‍ തന്നെ പിഴയ്ക്കുന്നതാണ് രാവിലെ കണ്ടത്. എട്ടു റണ്ണെടുത്ത് സേവാഗും 15 റണ്ണെടുത്ത് ജാഫറും പുറത്തായപ്പോള്‍ മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് എന്ന സ്വപ്നം പൊലിഞ്ഞു. ലക്ഷ്മണും ദ്രാവിഡും ചേര്‍ന്ന് ഇന്നിംഗ്സ് വലിച്ചിഴച്ചു. നൂറിലേറെ പന്തുകള്‍ നേരിട്ട് 29 റണ്‍സെടുത്ത ദ്രാവിഡും 103 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ ലക്ഷ്മണും പുറത്തായപ്പോള്‍ ഇന്ത്യ വീണ്ടും തകരുമെന്ന് തോന്നി.
യുവരാജിനെയും (32) ധോണിയെയും (32) കൂട്ടു പിടിച്ച് ഗാംഗൂലി പൊരുതി. കളി തീരുമ്പോള്‍ ഇശാന്ത് ശര്‍മ്മയും ശ്രീശാന്തുമാണ് ക്രീസില്‍.
ദക്ഷിണാഫ്രിക്കക്കുവേണ്ടി സ്റ്റെയിനും മോര്‍ക്കലും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 265 റണ്‍സെടുത്തു.












Click it and Unblock the Notifications