കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പൊളളുന്ന വിലക്കയറ്റം

  • By Super Admin
Google Oneindia Malayalam News

തിരുവനന്തപുരം : സാധാരണക്കാരന്റെ കുടുംബ ബജറ്റ് താറുമാറാക്കി വിലക്കയറ്റം കുതിച്ചുയരുകയാണ് കേരളത്തില്‍. ഭക്ഷ്യവസ്തുക്കള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും തെക്കേയറ്റത്ത് കിടക്കുന്നതു കാരണം ചരക്കുകൂലി അധികം നല്‍കേണ്ടി വരുന്നതും വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയരാന്‍ കാരണമാകുന്നു.

അരി, പലവ്യജ്ഞനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കൊക്കെ റെക്കോര്‍ഡ് വിലവര്‍ദ്ധനയാണ്. പണപ്പെരുപ്പത്തിനു പുറമെ, മറ്റു സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും കേരളീയരുടെ കീശയില്‍ വന്‍ചോര്‍ച്ചയുണ്ടാക്കുന്നു.

അരി, പരിപ്പ്, ഉഴുന്ന്, പഞ്ചസാര എന്നിവയ്ക്കൊക്കെ കഴിഞ്ഞ കുറെ മാസങ്ങളായി വന്‍വിലവര്‍ദ്ധനയാണെന്ന് വിപണിയിലെ കണക്കുകള്‍ പറയുന്നു.

കേരളത്തിലേയ്ക്ക് വരുന്ന പച്ചക്കറി പ്രധാനമായും കര്‍ണാടകം, തമിഴ്‍നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നതാണ്. ഇക്കഴിഞ്ഞ വേനല്‍മഴയില്‍ കനത്ത കൃഷിനാശം ഈ സംസ്ഥാനങ്ങളില്‍ ബാധിച്ചതു കാരണം ആവശ്യമുളളതിലും എത്രയോ കുറവ് പച്ചക്കറിയാണ് സംസ്ഥാനത്തെത്തുന്നത്. അതിനാല്‍ കനത്ത വിലയിട്ടാണ് ഇവ ഉപഭോക്താവിന് നല്‍കുന്നത്.

അരിയും പച്ചക്കറി, പലവ്യജ്ഞനങ്ങളുമായി പ്രതിദിനം 3000 ട്രക്കുകളാണ് വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേയ്ക്ക് വരുന്നത്. ഇത് പ്രതിദിനം ആയിരത്തിനും 1500നും ഇടയ്ക്കാണ് ഇപ്പോള്‍. ആവശ്യമായതിന്റെ നേര്‍പകുതി സാധനങ്ങള്‍ പോലും കേരളത്തില്‍ എത്തുന്നില്ലെന്ന് മൊത്ത വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടനാട്ടില്‍ പെയ്ത വേനല്‍മഴ കേരളത്തിലെ അരിവിപണിയെ വീണ്ടും തളര്‍ത്തി.

സിവില്‍ സപ്ലൈസ് കേന്ദ്രങ്ങള്‍ വഴിയുളള സര്‍ക്കാരിന്റെ ഇടപെടല്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇടത്തരക്കാരും സര്‍ക്കാര്‍ ജീവനക്കാരുമടങ്ങുന്ന വിഭാഗം ഇപ്പോഴും വിലക്കയറ്റത്തീവെയിലില്‍ വിയര്‍ത്തൊലിക്കുകയാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X