ഡോക്ടര്‍മാര്‍ ചിതിത്സ നിഷേധിച്ചു; യുവതിയും കുഞ്ഞും മരിച്ചു
കാണ്‍പൂര്‍: ചികിത്സ നല്‍കാനാവില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ പറഞ്ഞയച്ച ദളിത് യുവതിയും കുഞ്ഞും മരിച്ചു.
സംഭവത്തെത്തുടര്‍ന്ന് കാണ്‍പൂര്‍ ജിഎസ് വിഎം മെഡിക്കല്‍ കോളെജ് പ്രസവാശുപത്രി സൂപ്രണ്ടിനെയും എട്ട് ജൂനിയര്‍ ഡോക്ടര്‍മാരെയും സസ്‌പെന്റു ചെയ്‌തു.
പ്രവസത്തിനായി ആശുപത്രിയിലെത്തിയ ദരിദ്രയായ മായാദേവി(28)യോടും കുടുംബത്തിനോടും പ്രസവത്തിനായി മൂന്നു കുപ്പി രക്തം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രക്തം വാങ്ങിക്കൊടുക്കാനും ആശുപത്രിയില്‍ പണമടക്കാനും തനിയ്‌ക്ക് കഴിവില്ലെന്ന് അറിയിച്ച ഇവരെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിന്നും പറഞ്ഞുവിട്ടു.
പുറത്തെത്തിയ യുവതി ആശുപത്രി ഗേറ്റിനരികെ പ്രസവിച്ചു. യുവതിയും കുഞ്ഞും മരിയ്‌ക്കുകയും ചെയ്‌തു. സംഭവമറിഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി ആശുപത്രി സൂപ്രണ്ടിനെയും ഡോക്ടര്‍മാരെയും സസ്‌പെന്റ് ചെയ്യുകയായിരുന്നു.
യുവതിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കാനും മായാവതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications