Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലായലിറ്റി ഷോയ്‌ക്കിടെ തളര്‍ന്നുവീണ ഷിന്‍ജിനി ആശുപത്രി വിട്ടു

Shinjini Sex Guptaബാഗ്ലൂര്‍: റിയാലിറ്റി ഷോയ്‌ക്കിടെ വിധികര്‍ത്താക്കള്‍ അവഹേളിച്ചതിനെത്തുടര്‍ന്ന്‌ ശരീരം തളര്‍ന്ന നിലയില്‍ ബാംഗ്ലൂര്‍ നിംഹാന്‍സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊല്‍ക്കത്ത സ്വദേശി ഷിന്‍ജിനി സെന്‍ ഗുപ്‌ത ആശുപത്രി വിട്ടു.

കഴിഞ്ഞ രണ്ടാഴ്‌ചയായി ആശുപത്രിയിലെ ന്യൂറോ സയന്‍സ്‌ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷിന്‍ജിനി. ഇവിടെ നടത്തിയ ചികിത്സയില്‍ ഷിന്‍ജിനിയ്‌ക്ക്‌ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും ബാക്കി ചികിത്സ വീട്ടില്‍ത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോക്ടര്‍ ധില്ല പറഞ്ഞു.

ബംഗ്ലാ ഇടിവിയുടെ ധൂം മചാലെ ധൂം എന്ന ഡാന്‍സ്‌ റിയാലിറ്റി ഷോയിലാണ്‌ വിധികര്‍ത്താക്കള്‍ ഷിന്‍ജിനിയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്‌തത്‌. തുടര്‍ന്ന്‌ ഷിന്‍ജിനി കുഴഞ്ഞുവീഴുകയും ക്രമേണ സംസാരശേഷി നഷ്ടപ്പെടുകയുമായിരുന്നു.

അസുഖത്തെത്തുടര്‍ന്ന്‌ കൊല്‍ക്കത്ത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക്‌ രോഗമെന്തെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി നിംഹാന്‍സിലേയ്‌ക്ക്‌ കൊണ്ടുവന്നത്‌.

പതിനാറുകാരിയായ ഷിന്‍ജിനി ഒട്ടേറെ നൃത്തപരിപാടികള്‍ അവതരിപ്പിയ്‌ക്കുകയും ഏതാനും ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+