കാമുകന്‍ നീലച്ചിത്രം നിര്‍മ്മിച്ചു; കാമുകി ആത്മഹത്യചെയ്‌തു
ഭുവനേശര്‍: തന്റെ ചിത്രങ്ങളെടുത്ത് കാമുകന്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് വിറ്റതില്‍ മനംനൊന്ത് യുവ ജേണലിസ്റ്റ് ആത്മഹത്യ ചെയ്‌തു. കട്ടക്ക് സ്വദേശിയായ അസിമ മൊഹന്തിയാണ് കാമുകന്‍ പിനോ സഹൂ ചെയ്‌ത പ്രവൃത്തി വിശ്വസിക്കാന്‍ കഴിയാതെ മനംനൊന്ത് ആത്മഹത്യചെയ്‌തത്.
അസിമയുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ പിനോ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഈ ചിത്രങ്ങളുപയോഗിച്ച് നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് സിഡിയിലാക്കി വില്‍ക്കുകയുമായിരുന്നുവത്രേ. അസിമയുടെ ചിത്രങ്ങളുപയോഗിച്ച് നിര്‍മ്മിച്ച സിഡിയ്‌ക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണത്രേ.
മകളുടെ ആത്മഹത്യയ്‌ക്കു പിന്നിലുള്ള കാരണം മനസ്സിലായിട്ടും അസിമയുടെ വീട്ടുകാര്‍ ഒരു പരാതി പൊലും നല്‍കാന്‍ ആദ്യം തയ്യാറായിരുന്നില്ല. തിങ്കളാഴ്‌ചയാണ് അസിമ ആത്മഹത്യ ചെയ്‌തത്. അസിമയുടെ ആത്മഹത്യയുടെ പേരില്‍ തനിക്കെതിരെ പരാതി നല്‍കരുതെന്നാവശ്യപ്പെട്ട് പിനു അസിമയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കാതിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അസിമയുടെ വീട്ടുകാര്‍ പരാതിനല്‍കുകയും പിനുവിനെ പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിനു വിറ്റഴിച്ച സീഡികള്‍ കണ്ടെത്തി പിടികൂടുകയെന്നതാണ് ഇപ്പോഴത്തെ ശ്രമകരമായ ദൗത്യമെന്നാണ് പൊലീസ് പറയുന്നത്. കട്ടക്കില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് പിനു.
മകളുടെ മരണത്തെയും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെയും തുടര്‍ന്ന് മാസികമായി തകര്‍ന്ന അസിമയുടെ മാതാപിതാക്കള്‍ താമസം പോലും മാറ്റിയിരിക്കുകയാണ്. കട്ടക്ക് പൊലീസ് കഴിയാവുന്നിടത്തുനിന്നെല്ലാം ഈ അശ്ലീല സിഡി പിടികൂടാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഒട്ടേറെ പകര്‍പ്പുകള്‍ ഇതിനകംതന്നെ പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.
ഈയിടെയായി ഒറീസയില്‍ ഇത്തരം സംഭവങ്ങള്‍ പെരുകുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തരം നാലു കേസുകളാണ് കട്ടക്കിലും ഭുവനേശ്വറിലുമായി രജിസ്റ്റര്‍ ചെയ്‌തത്. പൊലീസിന്റെ അശ്രദ്ധയാണ് ഇത്തരം കേസുകള്‍ പെരുകാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇരകളാവുന്ന പെണ്‍കുട്ടികളും കുടുംബാംഗങ്ങളും സംഭവത്തെക്കുറിച്ച് പരാതിപ്പെടാന്‍ വിമുഖത കാണിക്കുന്നതുകൊണ്ടാണ് പല സംഭവങ്ങളും പുറത്തുവരാത്തതെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തതെന്നുമാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications