ടാറ്റയുടെ ജന്മദിനത്തില്‍ നാനോ
ദില്ലി : രത്തന് ടാറ്റ തന്റെ 61-ാം ജന്മദിനം ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് നിരത്തു കീഴടക്കിയ ഇന്ഡിക്ക പുറത്തിറങ്ങിയത്. അദ്ദേഹത്തിന് 71-ാം ജന്മദിന സമ്മാനമായി നാനോ സ്വപ്നം പൂര്ത്തിയാക്കാനുളള ദൃഢനിശ്ചയത്തിലാണ് ടാറ്റ മോട്ടോഴ്സ്.
ഡിസംബര് 28ന് രത്തന് ടാറ്റ തന്റെ 71-ാം ജന്മദിനം ആഘോഷിക്കുമ്പോള് സാധാരണക്കാരന്റെ കാറെന്ന് വിശേഷിപ്പിക്കുന്ന നാനോ നിരത്തിലിറങ്ങുമെന്നാണ് സൂചനകള്.
അന്നേ ദിവസം പതിനായിരം കാറുകള് പുറത്തിറക്കാനുളള അക്ഷീണ യത്നത്തിലാണ് പൂനെയിലെയും പട്നഗറിലെയും കാര് ഫാക്ടറികള്. പ്രാഥമിക മോഡല് മാത്രമാണ് ഈ വര്ഷം നിരത്തിലെത്തുന്നത്.
ഇന്ഡിക്കയുടെ വിജയത്തോടെയാണ് കാര് നിര്മ്മാണ രംഗത്ത് ടാറ്റയുടെ മികവ് അംഗീകരിക്കാന് എതിരാളികള് നിര്ബന്ധിതരായത്. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര് എന്ന സ്വപ്നം സാധാരണക്കാരന്റെ മനസിലേയ്ക്ക് കമ്പനി എറിഞ്ഞത് ഈ വിജയത്തില് നിന്ന് പ്രചോദനമുള്ക്കൊണ്ടാണ്.
പശ്ചിമ ബംഗാളിലെ സിംഗൂരില് നിന്ന് പിന്മാറേണ്ടി വന്നത് കമ്പനിക്ക് തിരിച്ചടിയായെങ്കിലും രത്തന് ടാറ്റയുടെ ജന്മദിനത്തില് നാനോ പുറത്തിറങ്ങിയാല്, എക്കാലത്തും ടാറ്റാ മോട്ടോഴ്സിന് അഭിമാനിക്കാവുന്ന നേട്ടമായിരിക്കും അത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications