ജെറ്റ്‌ എയര്‍വേയ്‌സ്‌ 850 ജീവനക്കാരെ പിരിച്ചുവിട്ടു
മുംബൈ: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി കിങ്ഫിഷര് എയര്ലൈന്സുമായി കൈകോര്ത്തതിനു പിന്നാലെ ജെറ്റ് എയര്വേയ്സ് 850 ജീവനക്കാരെ പിരിച്ചു വിട്ടു.
ഒഴിവാക്കിയവരില് ക്യാബിന് ക്രൂ, പൈലറ്റുമാര്, ഗ്രൗണ്ട് സ്റ്റാഫുകള് എയര്പോര്ട്ട് സര്വീസ് ജോലിക്കാര്, മാനേജ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഉള്പ്പെടും. ഇന്ത്യന് വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചു വിടലാണ് ജെറ്റ് എയര്വേയ്സ് നടത്തിയിരിക്കുന്നത്.
ആറു മാസത്തിലധികം സര്വീസ് ഇല്ലാത്ത പ്രോബേഷനിലുള്ള ജീവനക്കാരാണ് പിരിച്ചുവിട്ടവരില് കൂടുതലും. ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച രാത്രിയോടെയാണ് പുറത്തിറങ്ങിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില് ആഭ്യന്ത അന്താരാഷ്ട്ര റൂട്ടുകളില് വിമാന സര്വീസുകള് വെട്ടിക്കുറയ്ക്കാന് ജെറ്റ് എയര്വേയ്സ് തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടാന് കമ്പനി ഒരുങ്ങുന്നത്. ആഭ്യന്തര വിദേശ സര്വീസുകള് നടത്തുന്ന കാര്യത്തില് കിങ്ഫിഷറുമായി സഹകരിയ്ക്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കൂടുതതല് ആശങ്കകള് ഉയര്ത്തിയിട്ടുണ്ട്.
ഇരുകമ്പനികളും തമ്മില് സഹകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കിങ്ഫിഷര് ചെയര്മാന് വിജയ് മല്യയും ജെറ്റ് ചെയര്മാന് നരേഷ് ഗോയലും കഴിഞ്ഞയാഴ്ച നടത്തിയ ചര്ച്ചയ്ക്കിടെയിലും പുതിയ സംഖ്യം ജീവക്കാരെ ഒരു വിധത്തിലും ബാധിയ്ക്കില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല് ഇതിന് കടകവിരുദ്ധമായ നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചിരിയ്ക്കുന്നതെന്ന് പരിച്ചുവിട്ട തൊഴിലാളികള് ആരോപിയ്ക്കുന്നത്.












Click it and Unblock the Notifications