ആരെയും മനപ്പൂര്‍വ്വം ഒഴിവാക്കിയിട്ടില്ലെന്ന്‌ കോടിയേരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എല്കെ അദ്വാനിയുടെ കോഴിക്കോട് സന്ദര്ശനവേളയില് അദ്ദേഹത്തിന്റെ സുരക്ഷാ വ്യൂഹത്തില് നിന്നും ആരെയും മനപ്പൂര്വ്വം ഒഴിവാക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്.
മുസ്ലിം ഡ്രൈവര്മാരെ വാഹനവ്യൂഹത്തില് നിന്നും മാറ്റിനിര്ത്തിയെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പ്രസ്താവന മതേതര മൂല്യത്തിന് നിരക്കാത്തതാണ്. സംഭവത്തില് അന്വേഷണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്രത്തില് നിന്നും ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല- അദ്ദേഹം പറഞ്ഞു.
മുസ്ലിം പൊലീസ് ഡ്രൈവര്മാരെ ഒഴിവാക്കിയ സംഭവത്തില് മതവിവേചനം നടത്തിയിട്ടില്ലെന്ന് ഉത്തരമേഖലാ എഡിജിപി ജഗ്പാംഗി കോഴിക്കോട്ട് വ്യക്തമാക്കി.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ ജഗ്പാംഗി സിറ്റി കമ്മീഷണര് അനൂപ് കുരുവിള ജോണ്, അദ്വാനിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന പ്രദീപ് കുമാര് എന്നിവരുമായി കോഴിക്കോട്ട് എഡിജിപി ഓഫീസില് ചര്ച്ച നടത്തി. ഡിജിപി രമണ് ശ്രീവാസ്തവയുടെ നിര്ദ്ദേശപ്രകാരമാണ് അന്വേഷണം നടന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications