ലോക്സഭയില്‍ ഇടത്‌ എംപിമാര്‍ ഇറങ്ങിപ്പോയി
ദില്ലി: കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ച് ഇടത് എംപിമാര് നടത്തിയ പ്രതിഷേധത്തില് ലോക്സഭ വ്യാഴാഴ്ചയും പ്രക്ഷുബ്ധമായി.
കേരളത്തോട് കേന്ദ്രസര്ക്കാര് വിവേചന നയമാണ് പുലര്ത്തുന്നതെന്ന് എംപിമാര് ആരോപിച്ചു. ഇത് സംബന്ധിച്ച് പാര്ലമെന്ററികാര്യ മന്ത്രി വയലാര് രവി നല്കിയ മറുപടിയില് തൃപ്തരാകാതെയും സ്പീക്കറുടെ നടപടികളിലും പ്രതിഷേധിച്ച് എംപിമാര് ഇറങ്ങിപ്പോക്ക് നടത്തി.
രാവിലെ എന്എന് കൃഷ്ണദാസ് എംപിയാണ് വിഷയം ലോക്സഭയില് അവതരിപ്പിച്ചത്. രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി കേരളത്തിനുള്ള അരി വൈദ്യുതി വിഹിതങ്ങള് വെട്ടിച്ചുരുക്കിയെന്ന് കൃഷ്ണദാസ് ആരോപിച്ചു.
മഴ കുറഞ്ഞത് മൂലം കേരളം കടുത്ത വൈദ്യുതിക്ഷാമമാണ് നേരിടുന്നത്. ഈ ഘട്ടത്തിലാണ് കേന്ദ്രം കേരളത്തോട് വിവേചനം കാണിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല് കൃഷ്ണദാസ് എംപിയെ തുടര്ന്ന് സംസാരിയ്ക്കാന് സ്പീക്കര് അനുവദിച്ചില്ല. സഭയുമായി സഹകരിച്ചില്ലെങ്കില് നടപടിയെടുക്കുമെന്നും സ്പീക്കര് മുന്നറിയിപ്പ് നല്കി. തുടര്ന്ന് വയലാര് രവി പ്രശ്നത്തില് ഇടപെട്ട് സംസാരിച്ചെങ്കിലും അതില് തൃപ്തരാകാതെ അംഗങ്ങള് ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications