ശബരിമല മേല്‍ശാന്തിക്ക്‌ സ്ഥാനമേല്‍ക്കാം
കൊച്ചി: ശബരിമല, മാളികപ്പുറം മേല്ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ടവര്ക്ക് അയോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇരുവര്ക്കും സ്ഥാനമേല്ക്കാനും അനുമതി നല്കി. ശാന്തിമാരുടെ സ്ഥാനമേല്ക്കല് സ്റ്റേ നീക്കി കൊണ്ടി ജസ്റ്റിസ് പി.ആര് രാമനും ജസ്റ്റിസ് ടി. ആര് രാമചന്ദ്രന് നായരും ഉള്പ്പെട്ട ഡിവിഷന് ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുക്കപ്പെട്ടവരില് അയോഗ്യരുണ്ടെന്ന ആരോപണങ്ങളെ തുടര്ന്ന് ഇവരെപ്പറ്റി തിരുവിതാംകൂര് ദേവസ്വം ഇന്റലിജന്റ്സ് അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഇരുവര്ക്കും സ്ഥാനമേല്ക്കാന് അനുമതി നല്കിയിരിക്കുന്നത്.
ശബരിമല മേല്ശാന്തിയായി തിരുവനന്തപുരം സ്വദേശി എന്. വിഷ്ണുനമ്പൂതിരിയും മാളികപ്പുറം മേല്ശാന്തിയായി ചെങ്ങന്നൂര് ഇളനാട് ഇല്ലത്ത് എന് ശ്രീകുമാര ശര്മ്മയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ആരോപണം അന്വേഷിച്ച ശേഷമെ നറുക്കെടുപ്പ് നടത്താവൂയെന്ന ആവശ്യവുമായി താഴമണ് തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല് നിശ്ചയിച്ച ദിവസം തന്നെ നറുക്കെടുപ്പിന് അനുമതി നല്കിയ ഹൈക്കോടതി വിജിലന്സ് റിപ്പോര്ട്ട് പുറത്ത് വരുന്നത് വരെ സ്ഥാനമേല്ക്കല് തടയുകയുമായിരുന്നു.
മേല്ശാന്തി തിരഞ്ഞെടുപ്പിന് നിലവിലുള്ള നിയമങ്ങള് അപര്യാപ്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. നറുക്കെടുപ്പിനുള്ള പാനലില് ഉള്പ്പെടുന്നവര്ക്ക് നിര്ദ്ദിഷ്ട യോഗ്യതയുണ്ടോയെന്ന കാര്യം പരിശോധിയ്ക്കാന് സംവിധാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ മുന്കാല ചരിത്രവും പശ്ചാത്തലവും പ്രവൃത്തിപരിചയവുമൊന്നും പരിശോധിയ്ക്കപ്പെടാന് ഇപ്പോള് സംവിധാനങ്ങളില്ല.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് മാര്ഗനിര്ദേശം അധികൃതര് തയാറാക്കണമെന്നും കോടതി നിര്ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം ഹര്ജി ഹൈക്കോടതി വീണ്ടും പരിഗണിയ്ക്കും.












Click it and Unblock the Notifications