16കാരന്‍ മാനഭംഗപ്പെടുത്തിയെന്ന് 54കാരി
ബാഗ്ലൂര്‍: അമ്പത്തിനാലുകാരിയെ പതിനാറുകാരന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ബാംഗ്ലൂരിലെ യലഹങ്ക സ്വദേശിനിയാണ് മകന്റെ പരിചയക്കാരനായ പതിനാറുകാരനെതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്.
രാജണ്ണ എന്നയാളുടെ ഫാം ഹൗസില്‍ ജോലിചെയ്യുന്ന സ്‌ത്രീയാണ് മാനഭംഗത്തിനിരയായത്. ഇവരും ഫാക്ടറി തൊഴിലാളിയായ മകനും ഫാം ഹൗസിന് സമീപത്തുതന്നെയാണ് താമസിക്കുന്നത്.
ഇവരുടെ മകന്‍ കുമാര്‍ എന്നയാളില്‍ നിന്നും ഒരു പക്ഷിയെ വാങ്ങിച്ചിരുന്നുവത്രേ. പകുതി വിലമാത്രം നല്‍കിയാണ് പക്ഷിയെ വാങ്ങിച്ചത്. ബാക്കി തുക അടുത്ത ദിവസം നല്‍കാമെന്ന് വാക്ക് നല്‍കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് അടുത്ത ദിവസം കുമാര്‍ ബാക്കി തുക വാങ്ങിയ്‌ക്കാനായി ഇവരുടെ വീട്ടിലെത്തി. ഈ സമയത്ത് സ്‌ത്രീ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അവര്‍ കുമാറിനോട് വൈകീട്ട് വന്ന് പണം വാങ്ങാന്‍ പറഞ്ഞു.
എന്നാല്‍ ഈ സമയത്ത് സ്‌ത്രീ മാത്രമേ വീട്ടിലുള്ളുവെന്ന് മനസ്സിലാക്കിയ കുമാര്‍ വീട്ടിനുള്ളില്‍ കയറി അവരെ മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ. സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോവുയും ചെയ്‌തു. സ്‌ത്രീയുടെ പരാതിപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുമാറിനായി തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications