Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം: മലയാളി ഫാഷന്‍ ഡിസൈനര്‍ കുറ്റക്കാരനെന്ന്‌ യുഎസ്‌ കോടതി

Aanand John
ലോസ്‌ ഏഞ്ചല്‍സ്‌: ലൈംഗിക പീഡനക്കേസുകളില്‍ മലയാളിയായ രാജ്യാന്തര ഫാഷന്‍ ഡിസൈനര്‍ ആനന്ദ്‌ ജോണ്‍(34) കുറ്റക്കാരനാണെന്ന്‌ ലോസ്‌ ഏഞ്ചല്‍സ്‌ കോടതി വിധിച്ചു. രണ്ട്‌ മാസത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ്‌ ആനന്ദ്‌ ജോണ്‍ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തിയത്‌.

ആനന്ദ്‌ തന്റെ മോഡലുകളെ തന്നെയാണ്‌ പീഡനത്തിനിരയാക്കിയതെന്നായിരുന്നു ആരോപണം. ആനന്ദ്‌ ഫാഷന്‍ ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപിച്ചത്‌ തന്നെ പെണ്‍കുട്ടികളെ ചൂഷണം ചെയ്യാനായിരുന്നുവെന്ന്‌ പ്രോസിക്യൂഷന്‍ വിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.

പെണ്‍കുട്ടികള്‍ അര്‍പ്പിച്ച വിശ്വാസം ആനന്ദ്‌ മുതലെടുത്ത്‌ പീഡിപ്പിയ്‌ക്കുകയായിരുന്നുവെന്നും വാദമുയര്‍ന്നു. 2002 നവംബറിനും 2007 മാര്‍ച്ചിനും ഇടയ്‌ക്കാണ്‌ അനന്ദ്‌ പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്നാണ്‌ പോലീസ്‌ വെളിപ്പെടുത്തിയിരുന്നത്‌.

ഒരു ബലാത്സംഗക്കേസുള്‍പ്പടെ പതിനഞ്ച്‌ ലൈംഗികാതിക്രമക്കേസുകളാണ്‌ ആനന്ദിനെതിരെ ഉയര്‍ന്നത്‌. പരാതിക്കാരികളില്‍ ഏഴു പേര്‍ 14നും 21നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ്‌.

എന്നാല്‍ കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടികളുടെ സമ്മതത്തോടെ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളുവെന്നുമായിരുന്നുആനന്ദിന്റെ അഭിഭാഷകരുടെ വാദം. ആനന്ദിനെതിരെ 59 കേസുകളാണ്‌ സമര്‍പ്പിയ്‌ക്കപ്പെട്ടിരുന്നതെങ്കിലും പിന്നീടത്‌ 16 കേസുകളായി ചുരുങ്ങിയിരുന്നു.

67 വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ്‌ ആനന്ദിനെതിരെ ആരോപിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നത്‌. ആനന്ദ്‌ ജോണ്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന 'എ.ജെ ജീന്‍സ്‌' ബ്രാന്‍ഡ്‌ പുറത്തിറങ്ങുന്നതിന്‌ ഏതാനും ആഴ്ചകള്‍ക്ക് മുന്പാണ് ആരോപണങ്ങളെല്ലാമുയര്‍ന്നത്‌.

ആനന്ദിന്റെ കരിയര്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂ‍ഢാലോചനയാണിതെന്ന് കാണിച്ച്‌ മലയാളം വെബ്‌സൈറ്റുകളിലും ബ്ലോഗുകളിലും സംഭവം വന്‍ ചര്‍ച്ചയായിരുന്നു.

ഇതേതുടര്‍ന്ന്‌ ഇന്ത്യന്‍ സര്‍ക്കാര്‍ സംഭവം നേരിട്ട്‌ അന്വേഷിയ്‌ക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌‌ ആറിനാണ്‌ ആനന്ദിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌.

പാരീസ്‌ ഹില്‍ട്ടണ്‍, ജെനറ്റ്‌ ജാക്‌സണ്‍ തുടങ്ങിയ പ്രശസ്‌തരുടെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത്‌ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്‌ ആനന്ദ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+