സ്‌മാര്‍ട് സിറ്റി: ചര്‍ച്ച അലസി
തിരുവനന്തപുരം: സ്‌മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തെ കെസ്‌ഇബി സാമഗ്രികള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച തര്‍ക്കം ബുധനാഴ്‌ച നടന്ന ചര്‍ച്ചയിലും ഒത്തുതീര്‍പ്പായില്ല.
ചീഫ് സെക്രട്ടറി പിജെ തോമസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികളാണ് ടീകോം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഈ സ്ഥലത്തെ കാന്റീന്‍, ഡോര്‍മിറ്ററി കെട്ടിടം, സെഡിമെന്റേഷന്‍ ടാങ്ക്, പമ്പ് ഹൗസ് എന്നിവ മാറ്റി സ്ഥാപിക്കുന്നതിന്റെ ചെലവ് ആര് വഹിക്കും എന്നത് സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
നൂറേക്കര്‍ ഭൂമിയിലൂടെ പോകുന്ന റോഡ് സ്വന്തം ചെലവില്‍ മാറ്റി സ്ഥാപിക്കാമെന്ന് ചൊവ്വാഴ്‌ച കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ടീകോം സമ്മതിച്ചിരുന്നു. കെസ്‌ഇബിയുടെ വസ്‌തുവകകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ചെലവിന്റെ ഒരു ഭാഗം വഹിക്കാമെന്ന് ബുധനാഴ്‌ച നടന്ന ചര്‍ച്ചയിലും ടീകോം പ്രതിനിധികള്‍ പറഞ്ഞെങ്കിലും തുക സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി പി.ജെ ജോസഫ് വ്യാഴാഴ്‌ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നല്‍കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications