കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരിക്കൂര്‍ ദുരന്തം: മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു

  • By Staff
Google Oneindia Malayalam News

Kannur accident: Bodies of the kids laid to rest
കണ്ണൂര്‍: ഇരിക്കൂര്‍ പെരുമണ്ണില്‍ വാഹനാപകടത്തില്‍ മരിച്ച ഒമ്പത്‌ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു. റംഷാന ഒഴികെ എട്ട്‌ കുട്ടികളുടെയും മൃതദേഹങ്ങള്‍ ഒരേ സ്ഥലത്താണ്‌ സംസ്‌ക്കരിച്ചത്‌. അപകടം നടന്ന സ്ഥലത്തിന്‌ സമീപത്ത്‌ താമസിയ്‌ക്കുന്ന കൃഷ്‌ണവാര്യര്‍ എന്നയാളാണ്‌ ഇതിന്‌ സൗജന്യമായി സ്ഥലം നല്‌കിയത്‌.

നേരത്തെ ശ്രീനാരായണ വിലാസം സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിയ്‌ക്കാന്‍ ആയിരങ്ങളാണെത്തിയത്‌. ദുരന്തമറിഞ്ഞ്‌ ഇരിക്കൂറിലെത്തിയ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ തുടങ്ങിയവരുള്‍പ്പടെ ഒട്ടേറെ നേതാക്കള്‍ ആദരാഞ്‌ജലികളര്‍പ്പിച്ചു.

മരിച്ച ഒന്‍പത്‌ കുട്ടികളുടെ കുടുംബങ്ങള്‍ക്കും അഞ്ച്‌ ലക്ഷം രൂപ വീതം മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണമായി സര്‍ക്കാര്‍ വഹിയ്‌ക്കും. ഇത്‌ കൂടാതെ പരിക്കേറ്റ കുട്ടികള്‍ക്ക്‌ 50,000 രൂപ വീതം സഹായധനവും പ്രഖ്യാപിച്ചു.

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിയ്‌ക്കാതിരിയ്‌ക്കാന്‍ റോഡ്‌ സുരക്ഷാ സമിതി യോഗം അടിയന്തരമായി വിളിച്ചു കൂട്ടി നടപടികള്‍ക്ക്‌ രൂപം നല്‌കും. കുറ്റവാളിയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X