യുഎസില്‍ നവംബറില്‍ 5ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു
വാഷിങ്‌ടണ്‍: ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നവംബറില്‍ മാത്രം 5,33,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 1947ന് ശേഷം അമേരിക്കയിലുണ്ടായിരിക്കുന്ന ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണിത്.
തൊഴില്‍നഷ്ടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നതോടെ വെള്ളിയാഴ്‌ച അമേരിക്കയിലെ ഓഹരി വിപണി മൂക്കുകുത്തി. നവംബറില്‍ ഇവിടത്തെ തൊഴിലില്ലായ്‌മ 6.7 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ ഇത് 6.5 ശതമാനമായിരുന്നു.
നവംബര്‍ മാസത്തില്‍ 3,50,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നായിരുന്നു ഔദ്യോഗിക കണക്കുകൂട്ടല്‍. 55വര്‍ഷത്തിനിടെ നാലുതവണമാത്രമാണ് ഒരു മാസം അഞ്ചുലക്ഷം പേര്‍ക്ക് ജോലി നഷ്ടമായത്. ഒക്ടോബറിലും സെപ്‌റ്റംബറിലും യഥാക്രമം 32000 പേര്‍ക്കും 403,000 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.
അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിതെന്ന് നിയുക്ത പ്രസിഡന്‍ര് ബരാക് ഒബാമ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ വളരെ ഗുരുതരമായ വശമാണ് വന്‍തോതിലുള്ള തൊഴില്‍ നഷ്ടം. സാമ്പത്തിക മാന്ദ്യം യുഎസിലെ വാഹനവിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ജനുവരി 20നാണ് ഒബാമ സ്ഥാനമേല്‍ക്കുക. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഒബാമ പ്രഖ്യാപിച്ച രക്ഷാപദ്ധതി കൂടി നടപ്പിലാക്കുന്നതോടെ മാന്ദ്യം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞേയ്‌ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.












Click it and Unblock the Notifications