പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത് കൊടുക്കണമെന്ന് താലിബാന്‍
ഇസ്ലാമബാദ്: പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയ താലിബാന്‍ വീണ്ടും പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
താലിബാന്‍ ഭീകരരെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും വിവാഹം നടത്തിക്കൊടുക്കാന്‍ മാതാപിതാക്കള്‍ സന്നദ്ധരാകണമെന്നുമാണ് പുതിയ നിര്‍ദ്ദേശം. ഇത് അനുസരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും താലിബാന്‍ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പള്ളികളിലൂടെയും മറ്റു ചില മതസ്ഥാപനങ്ങളിലൂടെയും താലിബാന്‍ നിയന്ത്രണത്തിലൂള്ള എഫ് എം റേഡിയോയിലൂടെയുമാണ് താലിബാന്‍ നേതൃത്വം ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിനെതിരെ ചില സ്‌ത്രീകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതോടെയാണ് താലിബാന്റെ പുതിയ ഉത്തരവ് ചര്‍ച്ചയായത്. ഏതെങ്കിലും വീട്ടില്‍ വിവാഹിതരാകാത്ത സ്‌ത്രീകളുണ്ടെങ്കില്‍ അവരെ എത്രയും പെട്ടന്ന് താലിബാന്‍ പോരാളികള്‍ക്ക് വിവാഹം ചെയ്‌ത് നല്‍കണമെന്നാണത്രേ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. പാകിസ്‌താനിലെ ഡോണ്‍ പത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.












Click it and Unblock the Notifications