നിസാന്‍ 20000 പേരെ ഒഴിവാക്കുന്നു
ടോക്കിയോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്പാനിലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ നിസ്സാന്‍ ഇരുപതിനായിരം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു. ഒരു വര്‍ഷത്തിനകം ഇത് നടപ്പിലാക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് കാര്‍ലോസ് ഘോസന്‍ അറിയിച്ചു.
20000തൊഴിലാളികളെ ഒഴിവാക്കുന്നതോടെ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 215000 ആയി കുറയും. തൊഴിലാളികളെ പിരിച്ചുവിടുന്നതിന് പുറമെ പ്രവൃത്തി സമയം വെട്ടിക്കുറയ്ക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.
സാന്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വാഹനവിപണിയിലുണ്ടായ തിരിച്ചടി മൂലം ഈ സാമ്പത്തികവര്‍ഷം കമ്പനിയ്ക്ക് 290കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
വാഹന വിപണിയില്‍ മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ ഹോണ്ടയും ജനറല്‍ മോട്ടോഴ്സും ജീവനക്കാരെ ഉടന്‍ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടെയോട്ടോ, മിസ്തുബിഷി തുടങ്ങിയ വന്‍ കമ്പനികളും ഈ വര്‍ഷം നഷ്ടമാണ് പ്രതീക്ഷിയ്ക്കുന്നത്.












Click it and Unblock the Notifications