കായികഗ്രാമത്തിന് 50 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: 2010ലെ ദേശീയ ഗെയിംസിന് വേണ്ടി നിര്‍മ്മിക്കുന്ന പശ്ചാത്തല സൗകര്യങ്ങള്‍ കേരളത്തിലെ സ്‌പോര്‍ട്‌സ് വികസനത്തിന് ശാശ്വത സംഭാവനയായിരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് കൊണ്ട് വ്യക്തമാക്കി.
തിരുവനന്തപുരത്ത് സംയുക്ത സംരംഭമായി സ്‌പോര്‍ട്‌സ് വില്ലേജ് സ്ഥാപിക്കുന്നതിന് 50 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. 166 കോടി രൂപ ചെലവുവരുന്ന കാര്യവട്ടത്തെയും വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിലേയും സ്റ്റേഡിയങ്ങളും സെന്‍ട്രല്‍ സ്റ്റേഡിയവും ആന്വിറ്റി അടിസ്ഥാനത്തിലാണ് നിര്‍മ്മിക്കുക. ഇതിന് 235 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നുത്.
ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴ നെഹ്‌റു ട്രോഫി സ്ഥിരം പവലിയന് 2 കോടി രൂപയും ആലപ്പുഴ സ്റ്റേഡിയത്തിന് 1 കോടി രൂപയും വിലയിരുത്തിയിട്ടുണ്ട്.
കുട്ടികളുടെ ഡയറ്റ് ചാര്‍ജ് 45 രൂപയില്‍നിന്ന് 65 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഒരു കോടി മുടക്കി മലപ്പുറത്ത് ഫുട്‌ബോള്‍ അക്കാദമിക്ക് ആരംഭിയക്കും.












Click it and Unblock the Notifications