കേരളത്തില്‍ 73.30% പോളിങ്
തിരുവനന്തപുരം: പതിനഞ്ചാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 73.30 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്നും പോലീസും സുരക്ഷാ സന്നാഹങ്ങളും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷിച്ചു.
തെക്കന്‍ മേഖലയിലെ മണ്ഡലങ്ങളിലാണ് പോളിങ് ശതമാനം കുറഞ്ഞത്. മധ്യകേരളത്തില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തിലും 2004-ലെ തിരഞ്ഞെടുപ്പിനൊപ്പം പോളിങ് ശതമാനം എത്തിയിട്ടുണ്ട്. 2004-ലെ തിരഞ്ഞെടുപ്പില്‍ 71.45 ആയിരുന്നു സംസ്ഥാനത്ത് പോളിങ് ശതമാനം.
ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വാശിയേറിയ പോരാട്ടം നടന്ന വടകര മണ്ഡലത്തിലാണ്. 89.99 % ആണ് ഇവിടത്തെ പോളിങ് നിരക്ക്.
മത്സരാര്‍ത്ഥികളുടെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധേയമായ തിരുവനന്തപുരത്താണ് പോളിങ് ശതമാനം ഏറ്റവും കുറവ്-62.61 ശതമാനം. തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ് പോളിങ് ഏറ്റവും കുറവ്. 35.25 ശതമാനം പേര് മാത്രമേ ഇവിടെ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂ. യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ശശി തരൂര്‍ മത്സരിക്കുന്ന ഈ മണ്ഡലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെ ഉള്‍പ്പെടുന്നതിനാല്‍ തുടര്‍ച്ചയായി വന്ന അവധിയും മറ്റും പോളിങ്ങിനെ ബാധിച്ചുവെന്നാണ് കരുതപ്പെടുന്നത്.
ആലപ്പുഴ, വയനാട്, ആലത്തൂര്‍, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി, മലപ്പുറം, കോട്ടയം, ചാലക്കുടി , കാസര്‍കോട് എന്നീ മണ്ഡലങ്ങള്‍ പോളിങ്ങില്‍ മുന്നിട്ടുനില്‍ക്കുന്നു. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ ശരാശരി 75 ശതമാനത്തോളം പോളിങ് അവസാന കണക്കില്‍ വരുമെന്ന് കരുതുന്നു. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള മേഖലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്.
മലബാര്‍ മേഖലയില്‍ 70 ശതമാനത്തിലധികം വോട്ടിങ് വരും. എന്നാല്‍ പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങള്‍ പോളിങ്ങില്‍ പിന്നാക്കം പോയി.
ആറ്റിങ്ങല്‍ 66%, കൊല്ലം 66.98%, മാവേലിക്കര 71%, ആലപ്പുഴ 77.36%, പത്തനംതിട്ട 64.04%, കോട്ടയം 73.64%, ഇടുക്കി 68.66%, എറണാകുളം 72.77%, ചാലക്കുടി 73.63%, തൃശൂര്‍ 68.92%, പാലക്കാട് 70.98%, ആലത്തൂര്‍ 75.48%, കോഴിക്കോട് 76.08%, മലപ്പുറം 75.33%, പൊന്നാനി 76.62%, കണ്ണൂര്‍ 80.20% വയനാട് 73.57% , കാസര്‍ഗോഡ് 71.07% എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് നില.
പോളിങ്ങിനിടയില്‍ വന്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. വോട്ടിങ് തീരുന്ന അവസാന മണിക്കൂറില്‍ പലയിടത്തും നീണ്ട ക്യൂ രൂപപ്പെട്ടു. അഞ്ചുമണിക്ക് മുമ്പ് ക്യൂവില്‍ സ്ഥാനം പിടിച്ചവര്‍ക്ക് സ്ല്ളിപ്പ് നല്കി വോട്ടിങ്ങിന് അനുവദിച്ചു. പാലക്കാട്, പത്തനംതിട്ട, മലപ്പുറം, പൊന്നാനി, വടകര മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ ഇപ്രകാരം ക്യൂ നിന്നവരെ വോട്ട് ചെയ്യിച്ചുകഴിഞ്ഞപ്പോള് രാത്രി എട്ടുമണിയായിരുന്നു.
ബേപ്പൂര്‍ ഗവ എല്‍പിഎസ്, കായംകുളം കാപ്പില്‍ ഈസ്റ്റ് സിഎംഎസ് എല്‍പിഎസ് എന്നീ സ്കൂളുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് റീപോളിങ് വേണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications