ബോധപൂര്‍വം എയ്‌ഡ്‌സ് പരത്തിയതിന് 45 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: ബോധപൂര്‍വം ആറു സ്‌ത്രീകള്‍ക്ക് എയിഡ്‌സ് പകര്‍ത്തിയ അമേരിക്കക്കാരനെ 45 വര്‍ഷം തടവുശിക്ഷയ്‌ക്ക് വിധിച്ചു. 2005ല്‍ എയ്‌ഡസ് രോഗബാധ സ്ഥിരീകരിച്ച ഡള്ളാസ് സ്വദേശിയായ ഫിലിപ് പഡ്യൂ എന്ന അമ്പത്തിമൂന്നുകാരനെയാണ് തടവ് ശിക്ഷയ്‌ക്ക് വിധിച്ചത്.
എച്ച്‌ഐവി വൈറസ് ബാധ സ്‌ഥിരീകരിച്ച ശേഷം ഇയാള്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലൂടെ എയ്‌ഡ്‌സ് പരത്തി എന്നതായിരുന്നു കേസ്. അഞ്ച് കേസുകളില്‍ 45 വര്‍ഷവും ആറാമത്തെ കേസിന് 25 വര്‍ഷവും ആണ് തടവ് ശിക്ഷ. ശിക്ഷ ഒരു കാലയളവില്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോളിന്‍ കണ്‍ട്രി ജില്ലാ കോടതി വ്യക്തമാക്കി.
ഫിലിപ്പ് ജീവപര്യന്തം ശിക്ഷ അര്‍ഹിയ്‌ക്കുന്നതായി അസിസ്റ്റന്റ് ജില്ലാ അറ്റോര്‍ണി ലിസ കിങ് പറഞ്ഞു. എന്നാല്‍ പ്രതി കുറ്റക്കാരനാണെങ്കിലും മനപൂര്‍വം എയ്‌ഡ്‌സ് പരത്താന്‍ ഇയാള്‍ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.












Click it and Unblock the Notifications