ഇറ്റാലിയന്‍ പ്രധാനമന്ത്രി വേശ്യകള്‍ക്കൊപ്പം
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി വേശ്യസംസര്‍ഗ്ഗം നടത്തിയെന്ന് ആരോപണം. ബെര്‍ലുസ്‌കോണി സ്വന്തം വീട്ടില്‍ വേശ്യകളെ വിളിച്ചുവരുത്തിയെന്ന് രാജ്യത്തെ ഏതാനും പത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്.
സുഹൃത്തും ബിസിനസ് പ്രമുഖനുമായ ജിയാം പൗലോ ടരാന്റീന വഴി നാല് സ്‌ത്രീകളെ 72 കാരനായ ബെര്‍ലുസ്‌കോണി വാടകയ്‌ക്കെടുത്തതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ബെര്‍ലുസ്‌കോണി ടരാന്റീനയെ ഫോണില്‍ വിളിച്ച് പെണ്‍കുട്ടികളെ തന്റെ ഭവനത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടുന്നതിന്റെ തെളിവുകളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
തനിയ്‌ക്ക് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അതിന് എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയാറാണെന്നും ടാരന്റിനിയോട് ബെര്‍ലുസ്‌കോണി പറയുന്നതിന്റെ ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
ബെര്‍ലുസ്‌കോണിയുടെ റോമിലെ വസതിയില്‍ രണ്ട് രാത്രി പോയതിന് 200 യൂറോപ്രതിഫലം ലഭിച്ചതായി പട്രീഷിയ എന്ന സ്‌ത്രീ പത്രത്തോട് പറഞ്ഞു. ബെര്‍ലുസ്‌കോണിയുമായുള്ള സംഭാഷണം താന്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ടെന്നും പട്രീഷിയ അവകാശപ്പെട്ടു.
അതേ സമയം പ്രധാനമന്ത്രി വേശ്യകളെ തേടിപ്പോയെന്ന ആരോപണം അദ്ദേഹത്തിന്റെ അഭിഭാഷകര്‍ തള്ളിക്കളഞ്ഞു. ബെര്‍ലുസ്‌കോണിയ്‌ക്ക് വേണമെങ്കില്‍ പണം കൊടുക്കാതെ തന്നെ ധാരാളം സ്‌ത്രീകളെ കിട്ടുമെന്നുള്ളപ്പോള്‍ അദ്ദേഹം എന്തിനാണിങ്ങനെയൊരു സാഹസത്തിന് മുതിരുന്നതെന്നായിരുന്നു അഭിഭാഷകനായ നിക്കോളോ പ്രതികരിച്ചത്.
ഇതാദ്യമായല്ല സ്‌ത്രീവിഷയത്തില്‍ ബെര്‍ലുസ്‌കോണി കുടുങ്ങുന്നത്. ടീനേജുകാരിയായ മോഡലുമായി ബെര്‍ലുസ്‌കോണിയ്‌ക്ക് ബന്ധമുണ്‌ടെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ വിവാഹബന്ധം ഉപേക്ഷിച്ചിരുന്നു.












Click it and Unblock the Notifications