Get Updates
Get notified of breaking news, exclusive insights, and must-see stories!

സേനയുടെ പക്കല്‍ ഉപയോഗശൂന്യമായ മിസൈലുകള്‍

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള ബിയോണ്‍ഡ്‌ വിഷ്വല്‍ റേഞ്ച്‌ (ആര്‍ 77ബിവിആര്‍) മിസൈലുകളില്‍ പകുതിയും ഉപയോഗശൂന്യമാണെന്ന്‌ റിപ്പോര്‍ട്ട്‌. യുദ്ധ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ആകാശത്തു നിന്ന്‌ ആകാശത്തേക്ക്‌ തൊടുക്കാവുന്ന മിസൈലുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമാണെന്ന്‌ ഒരു ഇംഗ്ലീഷ്‌ ദിനപ്പത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌. ബിവിആര്‍ മിസൈലുകള്‍ പരീക്ഷണഘട്ടത്തില്‍ ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍77 ബിവിആര്‍ മിസൈലുകളുടെ കാര്യക്ഷമതയെക്കുറിച്ച്‌ കുറിച്ച്‌ പുറത്തിറങ്ങാനിരിക്കുന്ന കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
മിസൈലിന് തകരാറുകള്‍ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മിസൈലിന്റെ തകരാറിനെക്കുറിച്ച് റഷ്യയെ അറിയിക്കുകയും അവിടെ നിന്ന് വിദഗ്ധരെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ അവര്‍ക്കും തകരാറ് ശരിയ്ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മിസൈലിന്റെ യന്ത്രഭാഗങ്ങള്‍ വാങ്ങാന്‍ കിട്ടില്ലെന്നും സൂചനകളുണ്ട്.

ഇന്ത്യയില്‍ സുഖോയ്‌30, മിഗ്‌ 29, മിഗ്‌ 21 എന്നീ യുദ്ധ വിമാനങ്ങളിലാണ്‌ ആര്‍77 ബിവിആര്‍ മിസൈലുകള്‍ ഉപയോഗിക്കുന്നത്‌. 1996 മുതല്‌ക്കെ ഇന്ത്യ റഷ്യയില്‍ നിന്ന്‌ ബിവിആര്‍ മിസൈലുകള്‍ വാങ്ങുന്നുണ്ട്‌. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇത്തരത്തിലുള്ള 2,000 മിസൈലുകള്‍ക്ക്‌ കൂടി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതില്‍ 1000 എണ്ണം ലഭിച്ചു കഴിഞ്ഞു. ഒരു മിസൈലിന്‌ രണ്ട്‌ കോടി നല്‌കിയാണ്‌ ഇന്ത്യ ഇത്‌ വാങ്ങിക്കൂട്ടുന്നത്‌. മിസൈലിന്റെ കാര്യക്ഷമതയില്ലായ്‌മ വ്യോമസേനയുടെ തയ്യാറെടുപ്പുകളെ സാരമായി ബാധിയ്‌ക്കുന്നതായും സിഎജി റിപ്പോര്‍ട്ടിലുണ്ട്‌.

വ്യോമസേനയുടെ പ്രധാന യുദ്ധ വിമാനമായ മിഗ്‌ 29ന്‌ ഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന്‌ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി എകെ ആന്റണി സമ്മതിച്ചതിന്‌ പുറകെയാണ്‌ മിസൈലുകളുടെ കാര്യക്ഷമതയില്ലായ്‌മ പുറത്തുവന്നിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+