കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമാതിര്‍ത്തി ലംഘനം ഗൗരവമായെടുക്കും:കപൂര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ലേയില്‍ ചൈനയുടെ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചകാര്യം ഗൗരവമായെടുത്തിട്ടുണ്ടെന്നും കരസേനാധിപന്‍ ദീപക്‌ കപൂര്‍ അറിയിച്ചു.

വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചകാര്യം ചൈനയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 21ന്‌ ലഡാക്കിലെ ചുനാറിന്‌ വടക്കാണ്‌ രണ്ടു ചൈനീസ്‌ ഹെലികോപ്‌റ്ററുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്ഥി ലംഘിച്ച്‌ അവിടെ ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്‌തത്‌.

ഇതേത്തുടര്‍ന്ന്‌ 646 കിലോമീറ്റര്‍ വരുന്ന ചൈനീസ്‌ അതിര്‍ത്തിയില്‍ ഇന്ത്യ കാവല്‍ ശക്തിപ്പെടുത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ്‌ ഇന്ത്യ സംഭവം സ്ഥിരീകരിക്കുന്നത്‌.

ചൈനീസ്‌ അതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ ഇന്ത്യയും എയര്‍ബേസുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. എയര്‍ബേസുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്‌. 1962ലെ ചൈനാ യുദ്ധത്തിന്‌ ശേഷം അതിര്‍ത്തിയില്‍ ഇന്ത്യ കാവല്‍ ഇത്ര ശക്തമാക്കിയിട്ടില്ല. കഴിഞ്ഞ മെയ്‌ 31നും നവംബര്‍ നാലിനുമാണ്‌ എയര്‍ബേസുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ തുടങ്ങിയത്‌.

ലഡാക്ക്‌ മലനിരകളില്‍ യാക്കിനെ മേയാന്‍ വിടുന്ന ഗ്രാമീണരാണ്‌ ഹെലികോപ്‌റ്ററുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ച വിവരം ആദ്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്‌. ചൈനീസ്‌ ഹെലികോപ്‌റ്ററുകള്‍ പതിവായി ഇവിടെ ഇന്ത്യന്‍ പ്രദേശത്തേയ്‌ക്ക്‌ കടന്നുകയറാറുണ്ടെന്ന്‌ ഗ്രാമീണര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X