റെഡ്ഡിയുടെ 2 ആരാധകര്‍ ആത്മഹത്യചെയ്തു
ഹൈദരാബാദ്: ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ട് ആരാധകര്‍ ആത്മഹത്യ ചെയ്‌തു. ആന്ധ്രയിലെ ഗ്രാമങ്ങളില്‍ ഏറ്റവം ജനപ്രീതി നേടി മുഖ്യമന്ത്രിയാണ് റെഡ്ഡി.
11:45 AM
ധനമന്ത്രി കെ. റോസയ്യ്‌ക്ക് താല്‍കാലിക ചുമതല
ഹൈദരാബാദ്: മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്‌ഡിയുടെ ആകസ്‌മിക മരണത്തേ തുടര്‍ന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്‌ഥാനം താല്‍ക്കാലികമായി ധനമന്ത്രി കെ. റോസയ്യ്‌ക്ക് കൈമാറി.
11:30AM
രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടു
ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടു. ഹെലികോപ്റ്റര്‍ കത്തിയ നിലയിലായിരുന്നു. വ്യമോസേനാ കമാന്റോകള്‍ നടത്തിയ പരിശോധനയില്‍ റെഡ്ഡി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ അഞ്ച് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി.
10:43AM
കമാന്റോകള്‍ കോപ്‌റ്ററില്‍ പരിശോധന നടത്തുന്നു
ഹൈദരാബാദ് : ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്ററില്‍ കമാന്റോകള്‍ പരിശോധന നടത്തുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ വ്യോമസേനാ വിമാനത്തിലുള്ള എട്ടോളം കമാന്റോകളാണ് കോപ്‌റ്ററിന് സമീപം ഇറങ്ങിയത്. അപകടത്തില്‍പ്പെട്ട ഹെലികോപ്‌റ്റര്‍ കണ്ടത്തിയതിനെത്തുടര്‍ന്ന് നാലോളം വ്യോമസേനാ വിമാനങ്ങള്‍ കമാന്റോകളുമായി രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു.
കര്‍ണൂലില്‍ നിന്നും 40 നോട്ടിക്കല്‍ മൈല്‍ അകലെ രുദ്രാക്കോട് കുന്നിന്‍ മുകളിലാണ് കോപ്‌റ്റര്‍ കണ്ടെത്തിയിരിക്കുന്നത്. നിയന്ത്രണം വിട്ടതിനെത്തുടര്‍ന്നോ മോശമായ കാലാവസ്ഥയെത്തുടര്‍ന്നോ കോപ്‌റ്റര്‍ നിലത്തിടിച്ച് ഇറക്കിയതായിരിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംശയം പ്രകടിപ്പിച്ചു.
മോശമായ കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേനാ വിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കമാന്റോകളെ നിലത്തിറക്കുകയായിരുന്നു. റെഡ്ഡി സഞ്ചരിച്ച കോപ്‌റ്റര്‍ കുന്നിന്‍ മുകളില്‍ മരിത്തിലോ മറ്റോ തൂങ്ങിക്കിടക്കുന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
10:34 AM
ആരും രക്ഷപ്പെട്ടിരിക്കില്ലെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: കാണാതായ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡി സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്റര്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയതെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട വിമാനം വ്യാഴാഴ്‌ച രാവിലെ നല്ലമല കുന്നിന്‍ പുറത്ത് ഇറങ്ങി. കുന്നിന്‍ മുകളില്‍ ഇടിച്ചിറങ്ങിയ നിലയിലാണ് ഹെലികോപ്‌റ്റര്‍ കണ്ടെത്തിയത്. ഇതില്‍ യാത്രചെയ്‌തിരുന്നവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരം പ്രധാനമന്ത്രിയെ അറിയിച്ച വിവിരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. റെഡ്ഡി സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്ററില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചത് കോപ്‌റ്റര്‍ 5500 അടി ഉയരത്തില്‍ പറക്കുമ്പോഴാണ്.
ചെന്നൈയിലെ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയനിലാണ് ചൊവ്വാഴ്‌ച രാവിലെ 9.10ഓടെ ഈ സന്ദേശം സ്വീകരിക്കപ്പെട്ടത്. ബെഗുംപെട്ടില്‍ നിന്നും പുറപ്പെട്ടുവെന്നും ചിറ്റൂരിലേയ്‌ക്കുള്ള യാത്രയിലാണെന്നും പൈലറ്റ് പറഞ്ഞു.
ചിറ്റൂരില്‍ എത്താനെടുക്കുന്ന സമയവും ഈ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഹൈദരാബാദ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട പൈലറ്റ് ചെന്നൈ എഫ്‌ഐആറിലേയ്‌ക്ക് ബന്ധപ്പെടാന്‍കഴിയുന്നുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് ചെന്നൈ എഫ്‌ഐആറിന് കോപ്‌റ്ററിന്റെ നിയന്ത്രണച്ചുമതല കൈമാറുകയായിരുന്നു.
ഇതിനിടെ കോപ്‌റ്റര്‍ സഞ്ചാരയോഗ്യമായിരുന്നില്ലെന്ന ആരോപണം ആന്ധ്ര സര്‍ക്കാര്‍ നിഷേധിച്ചു. കോപ്‌റ്ററിന്റെ ഉപയോഗക്ഷമത സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ നല്‍കുന്ന സര്‍ട്ടിഫിക്കേറ്റില്‍ 2010 ഡിസംബര്‍ 5വരെ കാലാവധി രേഖപ്പെടത്തിയിട്ടുണ്ടെന്നും സംസ്ഥാന ചീഫ് സെക്രട്ടറി പി രമാകാന്ത് റെഡ്ഡി വ്യക്തമാക്കി.
10:15AM












Click it and Unblock the Notifications