ആനന്ദ് ജോണിന്റെ സഹോദരിക്കെതിരെ കേസ്

ഒരു ജൂറിയംഗത്തോട് സംസാരിച്ച് കോടതിയുത്തരവ് ലംഘിച്ചുവെന്നാണ് സഞ്‌ജനയ്‌ക്കെതിരെയുള്ള കേസ്. സംഭവം കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിന് ആല്‍വിന്‍ ഡിമല്ലി എന്ന ജൂറിയംഗത്തിനെതിരെയും കോടതിയലക്ഷ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
കേസിലെ കോടതി നടപടികള്‍ അടുത്തയാഴ്‌ച ആരംഭിക്കും. ആനന്ദ് ജോണിന് ശിക്ഷ വിധിച്ച ജൂറിയില്‍ അംഗമായ ആല്‍വിന്‍ ഡിമല്ലി ഒരു വട്ടം സഞ്‌ജനയെ കാണുകയും രണ്ടുവട്ടം ഫോണില്‍ സംസാരിക്കുകയും ചെയ്‌തിരുന്നു.
ഈ ഫോണ്‍സംഭാഷണത്തിനിടെ ഡിമല്ലി ആനന്ദ് ജോണിനെ സഹായിക്കാമെന്ന് സഞ്‌ജനയ്‌ക്ക് വാഗ്‌ദാനം നല്‍കുകയും ചെയ്‌തിരുന്നു. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്‌ത സഞ്‌ജന താന്‍ ഡിമല്ലിയെ നേരില്‍ കാണാന്‍ കൂട്ടാക്കാത്തതു കൊണ്ടാണ് ആന്ദ് ജോണിനെതിരെ വിധിയുണ്ടായതെന്ന് ആരോപിച്ചു.
ഇതിനെത്തുടര്‍ന്നാണ് ആനന്ദിന്റെ അഭിഭാഷകര്‍ കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു.












Click it and Unblock the Notifications