വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു
ദില്ലി: പതിനേഴുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. ദില്ലിയിലെ വിവേക് നഗറിലുള്ള ഇന്റസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പതിനേഴുകാരനെ റാഗ് ചെയ്തത്.
ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് സ്വയം പരിചയപ്പെടുത്താനാവശ്യപ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുട്ടിയെ നഗ്നനാക്കുകയും ജനനേന്ദ്രിയത്തിലും മറ്റും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിര്‍ധനകുടുംബത്തില്‍ നിന്നും വളരെ കഷ്ടപ്പെട്ട് വിദ്യാഭ്യാസത്തിനെത്തന്ന കുട്ടിയാണ് പീഡനത്തിനിരയായത്. വിദ്യാര്‍ത്ഥിയെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനനേന്ദ്രിയത്തില്‍ മൂന്നു തുന്നലുകള്‍ ഇടേണ്ടിവന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സെപ്റ്റംബര്‍ രണ്ടിന് കാലത്ത് പതിനൊന്നുമണിയോടെയാണത്രേ ഈ റാഗിങ് ക്രൂരത അരങ്ങേറിയത്. കോളെജില്‍ ക്രൂരമായി റാഗിങിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രാണ്ടാമത്തെ വിദ്യാര്‍ത്ഥിയാണിത്.
നന്ദന നഗരിയിലെ ഒരു ഓട്ടോ ഡ്രൈവറാണ് വിദ്യാര്‍ത്ഥിയുടെ പിതാവ്. വടികൊണ്ടും ഇരുമ്പുദണ്ഡുകൊണ്ടുമാണ് മകനെ മര്‍ദ്ദിച്ചതെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു.
കോളെജില്‍ ക്ലാസ് തുടങ്ങിയ സെപ്റ്റംബര്‍ ഒന്നിനായിരുന്നുവത്രേ ഈ വിദ്യാര്‍ത്ഥിയെ ആദ്യം റാഗ് ചെയ്തത്. വിദ്യാര്‍ത്ഥി ഇക്കാര്യം പ്രിന്‍സിപ്പലിനോട് പറയുകയും ചെയ്തിരുന്നു.
പിന്നീട് ഇതിന് പ്രതികാരമെന്നോണമാണ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ രണ്ടാം ദിവസവും വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications